ഖത്തറില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍
കാറിന്റെ വില ബാങ്ക് ട്രാന്‍സ്ഫര്‍ വഴി നല്‍കുന്നതിന് പകരം പണമായാണ് കൈമാറിയിരുന്നത്
കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഏഴുപേര്‍ ഖത്തറില്‍ അറസ്റ്റിലായി. വിദേശത്തേക്ക് ആഢംബര കാറുകള്‍ കയറ്റി അയച്ചാണ് ഇവര്‍ കള്ളപ്പണം വെളുപ്പിച്ചിരുന്നത്. പിടിയിലായവരെല്ലാം അറബ് വംശജരാണ്.
ഖത്തറില്‍ നിന്നും ആഢംബര കാറുകള്‍ വാങ്ങി വിദേശത്ത് കടത്തുമ്പോള്‍, കാറിന്റെ വില ബാങ്ക് ട്രാന്‍സ്ഫര്‍ വഴി നല്‍കുന്നതിന് പകരം പണമായാണ് കൈമാറിയിരുന്നത്.
ഖത്തറില്‍ നിന്നും കയറ്റുമതിക്കായി ഇവര്‍ കരുതിവച്ചിരുന്ന ഏഴ് വാഹനങ്ങള്‍ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
Next Story
Adjust Story Font
16