സ്‌പെയിൻ-മൊറോക്കോ; കളത്തിനു പുറത്തെ ചില രാഷ്ട്രീയ മാനങ്ങൾ
മൊറോക്കോ ടീമിലെ 15 കളിക്കാർക്ക് ഇരട്ട പൗരത്വമുണ്ട്
ലോകകപ്പിലെ സ്‌പെയിനിനെതിരായ മൊറോക്കോയുടെ ചരിത്ര വിജയം ആഘോഷമാക്കുകയാണ് ആരാധകർ. എന്നാൽ കളിക്കളത്തിലെ പോരാട്ടത്തിനപ്പുറം രാഷ്ട്രീയവും ചരിത്രപരവുമായ കാരണങ്ങൾ കൂടിയുണ്ട് ഈ ആഘോഷത്തിന്. ഇരുവൻകരകളിലാണെങ്കിലും അയൽക്കാരാണ് മൊറോക്കോയും സ്‌പെയിനും.
യു.എസ്.എ-ഇറാൻ മത്സരം പോലെ തന്നെ രാഷ്ട്രീയ പ്രാധാന്യമുള്ള പോരാട്ടമായിരുന്നു സ്‌പെയിനുംമൊറോക്കോയും തമ്മിലുള്ള പ്രീ-ക്വാർട്ടർ. സ്‌പെയിനും മോറോക്കോയും ജിയോപോളിറ്റിക്കൽ എതിരാളികൾ അല്ലെങ്കിലും അവരുടെ ദീർഘവും സങ്കീർണ്ണവുമായ ബന്ധം കളിയുടെ പശ്ചാത്തലത്തെ ശക്തമാക്കുന്ന കാഴ്ചയാണ് എഡ്യൂക്കേഷണൽ സിറ്റി സ്റ്റേഡിയത്തിൽ നാം കണ്ടത്.
മൊറോക്കോയും സ്പെയിനും തമ്മിലുള്ള പുരാതന വൈര്യത്തിന്റെ കഥ ഇരുരാജ്യങ്ങളുടെയും പുതുതലമുറക്ക് അത്ര പരിചിതമല്ല. ഇരു രാജ്യങ്ങളുടെയും ചരിത്രത്തിൽ ഉണങ്ങാത്ത മുറിവുകളായി പതിറ്റാണ്ടുകൾക്ക് മുൻപുള്ള അടിമത്തത്തിന്റെയും കോളനിവത്കരണത്തിന്റെയും കഥകൾ ഏറെയുണ്ട്. അത് കൊണ്ടാണ് മൊറോക്കോ-സ്‌പെയിൻ മത്സരത്തിന്റെ കളിക്കളത്തിന് പുറത്തും ചില മാനങ്ങൾ വരുന്നത്. 1912 നവംബറിൽ മൊറോക്കൻ മണ്ണിൽ സ്‌പെയിൻ സ്വന്തം സംരക്ഷണകേന്ദ്രം സൃഷ്ടിച്ചു. അതിൽ രണ്ട് സോണുകൾഉൾപ്പെടുന്നു: അഞ്ച് പ്രവിശ്യകൾ അടങ്ങുന്ന സോൺ വടക്കിലും ഒന്ന് തെക്കിലും.
ഇരു രാജ്യങ്ങൾക്കുമിടയിൽ ഇപ്പോഴും പ്രദേശിക തർക്കങ്ങളുണ്ട്. ഇപ്പോഴും സ്പാനിഷ് പരമാധികാരത്തിനു കീഴിലുള്ള അഞ്ച് മേഖലകളാണ് പ്രശ്നത്തിലുള്ളത്. 24 വർഷം മുമ്പ് സ്‌പെയിനിലാണ് അഷ്‌റഫ് ഹക്കിമി ജനിച്ചത്. ഗെറ്റാഫെയിൽ വളർന്ന റൈറ്റ് ബാക്ക് റയൽമാഡ്രിഡിനായി കളിച്ചു. ജിബ്രാൾട്ടർ കടലിടുക്ക് കൊണ്ട് മാത്രം വേർതിരിക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ളബന്ധം ഉൾക്കൊള്ളുന്നതിൽ ഹക്കിമി ഒറ്റയ്ക്കല്ല. മൊറോക്കോ ടീമിലെ 15 കളിക്കാർക്ക് ഇരട്ട പൗരത്വമുണ്ട്. മൂന്ന് പേർ സ്പാനിഷ്-മൊറോക്കൻ കളിക്കാരാണ്.
2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ, ഇരു ടീമുകളും ആദ്യ റൗണ്ടിൽ ഏറ്റുമുട്ടി. റഫറിയുടെ പിഴവിൽ സ്പെയിൻ സമനിലയിൽ പിരിഞ്ഞു. 1990ൽ കാമറൂണിനും 2002ൽ സെനഗലിനും 2010ൽ ഘാനയ്ക്കും ശേഷം ലോകകപ്പിന്റെ അവസാന എട്ടിലെത്തുന്ന നാലാമത്തെ ആഫ്രിക്കൻ ടീമാണ് മൊറോക്കോ. ആഫ്രിക്കയിൽ നിന്ന് അവശേഷിക്കുന്ന അവസാന ടീമും ഖത്തറിൽ അവശേഷിക്കുന്ന ഏക അറബ് ടീമുമാണ് മൊറോക്കോ. ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെയാണവർ നേരിടുന്നത്.
2002ലെ അവസാന 16ൽ സ്വീഡനെതിരായ സെനഗലിന്റെ ജയം ഒഴികെ, യൂറോപ്യൻ ടീമുകൾക്കെതിരായ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഒമ്പതും ആഫ്രിക്കൻ രാജ്യങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് മൊറോക്കോ സ്പെയിനിന് കടുത്ത പരീക്ഷണമായതെന്ന് ഇതിൽ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്.
Adjust Story Font
16