സുഹൈൽ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനം സമാപിച്ചു
ഇത്തവണത്തെ ലേലത്തിൽ 9,11,000 ഖത്തർ റിയാൽ, ഏതാണ്ട് രണ്ട് കോടി ഇന്ത്യൻ രൂപയാണ് ഏറ്റവും ഉയർന്ന തുക. മംഗോളിയൻ ഫാൽക്കൺ പക്ഷിക്കാണ് ഇത്രയും തുക ലഭിച്ചത്.
ദോഹ: സുഹൈൽ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനം സമാപിച്ചു. ഫാൽക്കൺ ലേലത്തിൽ ഇത്തവണ മംഗോളിയൻ ഫാൽക്കണിന് ഒമ്പത് ലക്ഷം ഖത്തർ റിയാൽ വില ലഭിച്ചു. 20 രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ പ്രദർശനത്തിന് എത്തിയിരുന്നു.
സെപ്റ്റംബർ അഞ്ചിന് തുടങ്ങിയ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനം ഇന്നലെയാണ് സമാപിച്ചത്. ഫാൽക്കൺ പക്ഷികളുടെയും വേട്ട ഉപകരണങ്ങളുടെയും പ്രദർശനം കാണാനും വാങ്ങാനുമായി വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ഫാൽക്കൺ പ്രേമികൾ എത്തിയിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ വേദിയുടെ ശേഷി 20 ശതമാനം വർധിപ്പിക്കുകയും ചെയ്തു. ഇത്തവണത്തെ ലേലത്തിൽ 9,11,000 ഖത്തർ റിയാൽ, ഏതാണ്ട് രണ്ട് കോടി ഇന്ത്യൻ രൂപയാണ് ഏറ്റവും ഉയർന്ന തുക. മംഗോളിയൻ ഫാൽക്കൺ പക്ഷിക്കാണ് ഇത്രയും തുക ലഭിച്ചത്. മേളയുടെ അവസാന ദിനമായ ഇന്നലെ വൻ സന്ദർശക തിരക്കാണ് അനുഭവപ്പെട്ടത്. ലുസൈൽ സൂപ്പർ കപ്പിനെത്തിയ ഫുട്‌ബോൾ ആരാധകരും ഫാൽക്കൺ പ്രദർശന വേദി സന്ദർശിക്കാനെത്തിയിരുന്നു.
Adjust Story Font
16