Quantcast

കതാറയിൽ നടന്ന നാലാമത് ഊദ് മ്യൂസിക് ഫെസ്റ്റിവൽ സമാപിച്ചു

MediaOne Logo

Web Desk

  • Published:

    27 Jan 2025 5:25 PM

കതാറയിൽ നടന്ന നാലാമത് ഊദ് മ്യൂസിക് ഫെസ്റ്റിവൽ സമാപിച്ചു
X

ദോഹ: കതാറയിൽ നടന്ന നാലാമത് ഊദ് മ്യൂസിക് ഫെസ്റ്റിവൽ സമാപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും ഊദ് കലാകാരന്മാരാണ് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയത്. വീണയ്ക്ക് സമാനമായ മിഡിലീസ്റ്റിലെ സംഗീതോപകരണമാണ് ഊദ്. നൂറ്റാണ്ടുകൾക്ക് മുമ്പ് വളരെ സജീവമായിരുന്ന ഊദിനെ പുതുതലമുറയ്ക്ക് കൂടി പരിചയപ്പെടുത്താനും പൈതൃകം കാത്തുസൂക്ഷിക്കാനുമാണ് ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ കതാറ കൾച്ചറൽ വില്ലേജ് ഊദ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

മേഖലയിൽ നിന്നുള്ള പ്രമുഖ ഊദ് കലാകാരന്മാരെല്ലാം കതാറയിൽ കഴിവ് പ്രകടിപ്പിക്കാനെത്തി. കുവൈത്തിൽ നിന്നുള്ള മിഷാൽ അൽ അജിരി, ഒമാനിൽ നിന്നുള്ള സുൽത്താൻ അൽ ഗഫ്രി, ഖത്തറിന്റെ അഹ്‌മദ് അൽഹമദ് എന്നിവർ കതാറ മ്യൂസിക് അക്കാദമി ടാലന്റ് അവാർഡിന് അർഹരായി. സമാപനത്തോട് അനുബന്ധിച്ച് സംഗീതപരിപാടികളും നടന്നു.

TAGS :

Next Story