Quantcast

ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള 50 ശതമാനം പിഴ ഇളവ് നാളെ അവസാനിക്കും

പിഴയടക്കാത്തവർക്ക് നാളെ മുതൽ രാജ്യം വിടാനാകില്ല

MediaOne Logo

Web Desk

  • Published:

    30 Aug 2024 5:30 PM GMT

ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള  50 ശതമാനം പിഴ ഇളവ് നാളെ അവസാനിക്കും
X
ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഇളവ് നാളെ അവസാനിക്കും. പിഴയടക്കാത്തവർക്ക് നാളെ മുതൽ രാജ്യം വിടാനാകില്ല. കഴിഞ്ഞ മേയ് മാസത്തിലാണ് ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഇളവ് പ്രഖ്യാപിച്ചിരുന്നത്. ഇളവോടെ പിഴയടക്കാൻ അനുവദിച്ച മൂന്ന് മാസത്തെ കാലാവധി നാളെ തീരുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലഭിച്ച പിഴകൾ അടച്ചുതീർക്കാൻ ഈ കാലയളവിൽ അവസരമുണ്ടായിരുന്നു. സ്വദേശികൾ, പ്രവാസികൾ ,ഖത്തറിൽ സന്ദർശനത്തിന് എത്തിയവർ തുടങ്ങി എല്ലാവിഭാഗം വാഹന ഉടമകൾക്കും ഈ ഇളവ് ഉപയോഗപ്പെടുത്താം. പിഴ അടച്ചുതീർത്തില്ലെങ്കിൽ മറ്റെന്നാൾ രാജ്യം വിടാനാകില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഖത്തറിൽ നിന്നും അയൽരാജ്യങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവരെയാണ് ഇത് ഏറെ ബാധിക്കുക.
TAGS :

Next Story