34-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള മേയ് 8 മുതൽ
ഡിഇസിസിയാണ് മേയ് 17 വരെ നടക്കുന്ന പുസ്തകമേളയുടെ വേദി
ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേള മേയ് മാസത്തിൽ നടക്കും. ഡിഇസിസിയാണ് മേയ് 8 മുതൽ 17 വരെ നടക്കുന്ന പുസ്തകമേളയുടെ വേദി. പുസ്തകമേളയുടെ 34ാമത് പതിപ്പാണ് മെയ് മാസത്തിൽ നടക്കുന്നത്. ഖത്തറിലെയും ഇന്ത്യയുൾപ്പെയുള്ള വിദേശരാജ്യങ്ങളിലെയും നൂറുകണക്കിന് പ്രസാധകരാണ് എല്ലാവർഷവും മേളയുടെ ഭാഗമാകാറുള്ളത്. വിപുലമായ അന്താരാഷ്ട്ര പങ്കാളിത്തവും, ഖത്തറിലെ വിവിധ രാജ്യങ്ങളുടെ എംബസികളുടെ പങ്കാളിത്തവും ഈ വർഷമുണ്ടാകുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. കുട്ടികളിലും യുവാക്കളിലും വയനാ ശീലം വളർത്തുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ പുസ്തക പ്രസാധകർക്കായി കൂടുതൽ പവലിയനുകൾ നിരവധി സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായിസംഘടിപ്പിക്കും. ഖത്തരി ബുക്സ് ഹൗസിന്റെ മേൽനോട്ടത്തിൽ 1972ലാണ് ദോഹ പുസ്തകമേളയ്ക്ക് തുടക്കം കുറിച്ചത്.
Next Story
Adjust Story Font
16