Quantcast

മീഡിയവണ്‍ ഖത്തറില്‍ നടത്തുന്ന ദോഹ റണ്‍ ജനുവരി 24ന്

MediaOne Logo

Web Desk

  • Published:

    22 Dec 2024 7:21 PM GMT

മീഡിയവണ്‍ ഖത്തറില്‍ നടത്തുന്ന ദോഹ റണ്‍ ജനുവരി 24ന്
X

ദോഹ: മീഡിയവൺ ഖത്തറിൽ നടത്തുന്ന ദോഹ റൺ ജനുവരി 24ന് നടക്കും. പുരുഷ-വനിതാ വിഭാഗങ്ങളിലായി സ്വദേശികൾക്കും വിദേശികൾക്കും ദീർഘദൂര ഓട്ട മത്സരങ്ങളിൽ പങ്കെടുക്കാം. ആകർഷകമായ സമ്മാനങ്ങളാണ് വിജയികൾക്കായി നൽകുക. ഖത്തറിൻറെ കായികകുതിപ്പിനൊപ്പം ചേർന്ന് ജനങ്ങളിൽ വ്യായാമശീലം വളർത്തിയെടുക്കുകയെന്ന ലക്ഷ്യവുമായാണ് മീഡിയവൺ ദോഹ റൺ സംഘടിപ്പിക്കുന്നത്. ദോഹ റണ്ണിന്റെ രണ്ടാം എഡിഷൻ ജനുവരി 24ന് അൽബിദ പാർക്കിൽ നടക്കും. പതിനായിരം, അയ്യായിരം, 2500 മീറ്ററുകളിലാണ് മത്സരം. പുരുഷ വനിതാ വിഭാഗങ്ങളിൽ ഓപ്പൺ, മാസ്റ്റേഴ്‌സ് എന്നീ രണ്ട് കാറ്റഗറികളിൽ മത്സരം നടക്കും. പതിനാറ് മുതൽ നാൽപ്പത് വയസ്സ് വരെയുള്ളവരാണ് ഓപ്പൺ വിഭാഗത്തിൽ പങ്കെടുക്കുക. നാൽപ്പത് വയസ്സിന് മുകളിലുള്ളവരാണ് മാസ്റ്റേഴ്‌സ് കാറ്റഗറിയിൽ പങ്കെടുക്കേണ്ടത്. കുട്ടികൾക്ക് കുട്ടികൾക്ക് ജൂനിയർ മിനി കിഡ്‌സ് എന്നിങ്ങനെ രണ്ട് കാറ്റഗറിയാണുള്ളത്. മൂന്ന് വയസ്സ് മുതൽ 6 വയസ്സ് വരെയുള്ള കുട്ടികളാണ് മിനി കിഡ്‌സ് കാറ്റഗറിയിൽ മത്സരിക്കുക. 7 മുതൽ 16 വരെ ജൂനിയേഴ്‌സ് കാറ്റഗറിയിലും മത്സരിക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് ടീ ഷർട്ട്, മെഡൽ, ഇലക്ട്രോണിക് ബിബ് തുടങ്ങിയവ നൽകും.

TAGS :

Next Story