ഖത്തര്‍ അമീറിന്റെ യൂറോപ്യന്‍ പര്യടനത്തിന് തുടക്കമായി
ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തിലും അമീര്‍ പങ്കെടുക്കുന്നുണ്ട്
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ യൂറോപ്യന്‍ പര്യടനം ആരംഭിച്ചു. സ്ലൊവേനിയയിലാണ് അമീര്‍ ആദ്യം സന്ദര്‍ശനം നടത്തുന്നത്. ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളും അമീര്‍ സന്ദര്‍ശിക്കും.
കഴിഞ്ഞ ദിവസമാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്ലൊവേനിയയിലെത്തിയത്. പ്രസിഡന്റ് ബോററ്റ് പഹോറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നയന്ത്ര, സാമ്പത്തിക, ഊര്‍ജ, വിനോദ സഞ്ചാര മേഖലകളില്‍ ഇരു രാജ്യങ്ങ ളും തമ്മിലുള്ള സഹകരണം ഊഷ്മളമാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി.
സ്ലൊവേനിയന്‍ തലസ്ഥാനമായ ലുബിയാനയില്‍ സ്ഥാപിച്ച ഇസ്ലാമിക് സെന്റര്‍ അമീറും സ്ലൊവേനിയന്‍ പ്രസിഡന്റും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ശേഷം അമീര്‍ സ്‌പെയിനിലേക്ക് പുറപ്പെട്ടു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി രാജ്യങ്ങളും അമീര്‍ സന്ദര്‍ശിക്കും.
ഇതോടൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തിലും അമീര്‍ പങ്കെടുക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി അടക്കമുള്ള ഉന്നതതല സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.
Adjust Story Font
16