ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഖത്തര്‍ അമീര്‍ റിയാദില്‍ കൂടിക്കാഴ്ച നടത്തി
ജിസിസി-ആസിയാന്‍ ഉച്ചകോടിക്കിടെ റിയാദില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി. സാധാരണക്കാർക്കെതിരെ തുടരുന്ന ആക്രമണങ്ങളിൽ ഇരു നേതാക്കളും ആശങ്ക അറിയച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിയാദില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ഗസ്സയിലേക്കുള്ള മാനുഷിക ഇടനാഴി ഉടൻ തുറന്ന്, ജനങ്ങൾക്ക് ഭക്ഷണവും, വെള്ളവും, മരുന്നും ഉൾപ്പെടെ അവശ്യ വസ്തുക്കൾ ലഭ്യമാക്കണമെന്ന് കൂടികാഴ്ചയിൽ അമീര്‍ ആവശ്യപ്പെട്ടു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും അമീറിനൊപ്പമുണ്ടായിരുന്നു.
ഉച്ചകോടിയുടെ ഭാഗമായി ആസിയാൻ അംഗരാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായും അമീർ റിയാദിൽ കൂടികാഴ്ച നടത്തി. സിംഗപ്പൂർ പ്രധാനമന്ത്രി ഹിസെന ലൂങ്ങ്, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ എന്നിവരുമായാണ് അമീർ കൂടികാഴ്ചനടത്തിയത്.
Adjust Story Font
16