Quantcast

ഖത്തർ അമീർ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനവേദി സന്ദർശിച്ചു

MediaOne Logo

Web Desk

  • Published:

    9 Sept 2022 3:27 PM IST

ഖത്തർ അമീർ അന്താരാഷ്ട്ര   ഫാൽക്കൺ പ്രദർശനവേദി സന്ദർശിച്ചു
X

കതാറയിൽ നടക്കുന്ന അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനം സന്ദർശിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. വ്യത്യസ്ഥയിനം ഫാൽക്കൺ പക്ഷികളെ കുറിച്ചും വേട്ടയ്ക്കുള്ള പുതിയ ഉപകരണങ്ങളെ കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞാണ് അമീർ മടങ്ങിയത്.

ഫാൽക്കൺ പക്ഷികളോടുള്ള പ്രിയവും ഫാൽക്കൺ വേട്ടയും ഖത്തരികളുടെ ജീവിതത്തിന്റെ ഭാഗമാണ്. വേട്ടയ്ക്കുള്ള ഉപകരണങ്ങളും വാഹനങ്ങളുമെല്ലാം കാണാൻ ഇത്തവണ വലിയ തിരക്കാണനുഭവപ്പെടുന്നത്. 20 രാജ്യങ്ങളിൽനിന്ന് 180 കമ്പനികൾ പങ്കെടുക്കുന്ന രാജ്യാന്തര പ്രദർശന വേദിയിലെത്തിയ അമീർ ഫാൽക്കൺ പക്ഷികളെ കുറിച്ചും വേട്ടയ്ക്കുപയോഗിക്കുന്ന പുതിയ ഉപകരണങ്ങളെ കുറിച്ചുമെല്ലാം അദ്ദേഹം വിശദമായി ചോദിച്ച് മനസ്സിലാക്കി.

പ്രദർശന വേദിയിൽ തന്നെ ചിത്രകലാ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഇതടക്കം പ്രാദേശിക, അന്തർ ദേശീയ സ്റ്റാളുകളെല്ലാം സന്ദർശിച്ചാണ് അമീർ മടങ്ങിയത്. പ്രദർശനം ശനിയാഴ്ച സമാപിക്കും.

TAGS :

Next Story