Quantcast

ഖത്തറിന്റെ സമുദ്ര പൈതൃകത്തിന്റെ സന്ദേശം പറഞ്ഞ ‌ഫത്ഹുല്‍ ഹൈര്‍ യാത്രാ സംഘം തിരിച്ചെത്തി.

ഇത്തവണ യുഎഇ ഒമാന്‍ രാജ്യങ്ങളാണ് സംഘം പരമ്പരാഗത പായക്കപ്പലില്‍ സന്ദര്‍ശിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-01-14 17:57:00.0

Published:

14 Jan 2025 5:52 PM GMT

ഖത്തറിന്റെ സമുദ്ര പൈതൃകത്തിന്റെ സന്ദേശം പറഞ്ഞ ‌ഫത്ഹുല്‍ ഹൈര്‍ യാത്രാ സംഘം തിരിച്ചെത്തി.
X

ദോഹ: ഖത്തറിന്റെ സമുദ്ര പൈതൃകത്തിന്റെ സന്ദേശം പറഞ്ഞ ‌ഫത്ഹുല്‍ ഹൈര്‍ യാത്രാ സംഘം തിരിച്ചെത്തി. ഖത്തറിന്റെ സമുദ്ര പൈതൃകവും ചരിത്രവും ലോകത്തിന് പരിയചയപ്പെടുത്തുന്ന സഞ്ചാരികളാണ് ഫത്ഹുല്‍ ഹൈര്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കടല്‍ യാത്രകളെ ഓര്‍മപ്പെടുത്തി പരമ്പരാഗത പായക്കപ്പലില്‍ അവര്‍ ലോകം ചുറ്റുന്നു. ഫത്ഹുല്‍ ഹൈര്‍ സംഘത്തിന്റെ 6ാമത് യാത്രയാണ് കഴിഞ്ഞ ദിവസം സമാപിച്ചത്. ധൌ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കതാറയില്‍ നിന്ന് ഡിസംബറിലാണ് സംഘം ‌യാത്ര തിരിച്ചത്. ഷാര്‍ജയിലെ ഖോര്‍ഫക്കാന്‍ മറൈന്‍ ഫെസ്റ്റിവലിലും ഒമാനിലെ മുസന്ദം വിന്റര്‍ ഫെസ്റ്റിവലിലും പങ്കെടുത്തു തിരിച്ചെത്തിയ സംഘത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇത്തവണ 18 നാവികരാണ് സംഘത്തിലുണ്ടായിരുന്നത്. 2022 ല്‍ ലോകകപ്പ് ഫുട്ബോളിന്റെ സന്ദേശവുമായിട്ടായിരുന്നു ഫത്ഹുല്‍ ഹൈര്‍ യാത്ര. അന്ന് ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്.

TAGS :

Next Story