ലുസൈലിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ വെള്ളിയാഴ്ച വരെ തുടരും
മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്നടക്കം നിരവധി സന്ദര്‍ശകരാണ് ഇവിടെ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയത്.
ഖത്തറിലെ പുതിയ നഗരമായ ലുസൈലിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ വെള്ളിയാഴ്ച വരെ തുടരും. ഏപ്രില്‍ 25 വരെയായിരുന്നു നേരത്തെ ആഘോഷങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വലിയ തരത്തിലുള്ള ജനസ്വീകാര്യത ലഭിച്ചതോടെയാണ് ലുസൈല്‍ ബൊലേവാദിലെ പെരുന്നാള്‍ ആഘോഷം വെള്ളിയാഴ്ച വരെ നീട്ടിയത്.
വെടിക്കെട്ട്, ഡ്രോണ്‍ ഷോ, പരേഡ്, സ്റ്റേജ് ഷോകള്‍ തുടങ്ങി വൈവിധ്യമായ പരിപാടികളിലൂടെയായിരുന്നു ഇവിടുത്തെ ആഘോഷം. എന്നാല്‍ വരും ദിവസങ്ങളില്‍ ഡ്രോണ്‍ ഷോയും വെടിക്കെട്ടും ഇവന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഡി.ജെ അടക്കമുള്ള സംഗീത, നൃത്ത പരിപാടികള്‍ തുടരും.
പെരുന്നാള്‍ ആഘോഷത്തിന് ഖത്തറിലെ പ്രധാന കേന്ദ്രമായി ലുസൈല്‍ ബൊലേവാദ് മാറിയിരുന്നു. മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്നടക്കം നിരവധി സന്ദര്‍ശകരാണ് ഇവിടെ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയത്. ടൂറിസം പ്രോത്സാഹനത്തിന്റെ കൂടി ഭാഗമാണ് ലുസൈലിലെ പെരുന്നാള്‍ ആഘോഷം.
Adjust Story Font
16