മിഡിലീസ്റ്റിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് പ്ലാൻറ് ഖത്തറിൽ
6 ബില്യൺ ഡോളർ ചെലവിട്ടാണ് പ്ലാസ്റ്റിക് പ്ലാന്റ് സ്ഥാപിക്കുന്നത്
മിഡിലീസ്റ്റിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് പ്ലാൻറ് ഖത്തറിൽ സ്ഥാപിക്കും. ഖത്തർ എനർജിയും ഷെവറൺ ഫിലിപ്‌സ് കെമിക്കലുമായി ചേർന്നാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. 6 ബില്യൺ ഡോളർ ചെലവിട്ടാണ് പ്ലാസ്റ്റിക് പ്ലാന്റ് സ്ഥാപിക്കുന്നത്. റാസ് ലഫാൻ പെട്രോ കെമിക്കൽസ് കോംപ്ലക്‌സിൽ 70 ശതമാനം ഓഹരി ഖത്തർ എനർജിക്കാണ്.
പ്രകൃതിവാതകം പോളി എതിലീനും മറ്റു പ്ലാസ്റ്റിക് വസ്തുക്കളുമാക്കി മാറ്റുകയാണ് പ്ലാന്റിൽ ചെയ്യുക, 2026 ൽ പ്ലാൻറ് പ്രവർത്തന സജ്ജമാകും. ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഖത്തർ എനർജിയും ടെക്‌സാസ് ആസ്ഥാനമായുള്ള ഷെവ്‌റൻ കമ്പനിയും ഒപ്പുവെച്ചു. ഖത്തറിന്റെ പ്ലാസ്റ്റിക് ഉൽപാദനം ഇതോടെ ഇരട്ടിയാകും.14 മില്യൺ ടൺ ആണ് പ്രതിവർഷ ഉൽപാദനം പ്രതീക്ഷിക്കുന്നത്.
The largest plastic plant in the Middle East will be set up in Qatar
Next Story
Adjust Story Font
16