ഖത്തറില്‍ കോവിഡ് കേസുകളുടെ എണ്ണത്തിലെ വര്‍ധനവ് തുടരുന്നു
ഖത്തറില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ അടുത്തിടെയുണ്ടായ വര്‍ധനവ് തുടരുന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി 448 പേര്‍ക്കാണ് രോഗം ബാധിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒരു മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബാധിതരില്‍ കൂടുതലും സമ്പര്‍ക്ക രോഗികളാണ്. ഇതില്‍ ശരാശരി 44 പേര്‍ യാത്രക്കാരുമാണ്. തൊട്ടുമുമ്പത്തെ ആഴ്ച ഇത് 323 ആയിരുന്നു. ആകെ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. നിലവില്‍ 3,690 കോവിഡ് രോഗികളാണ് ഖത്തറിലുള്ളത്. 43 രോഗികളാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
Next Story
Adjust Story Font
16