കതാറ അറേബ്യൻ കുതിരമേള ഫെബ്രുവരി ഒന്നിന് ആരംഭിക്കും
അഞ്ഞൂറോളം അറേബ്യൻ കുതിരകളാണ് മേളയിൽ പങ്കെടുക്കുന്നത്
കതാറ അറേബ്യൻ കുതിരമേള ഫെബ്രുവരി ഒന്നിന് തുടങ്ങും. കതാറ കൾച്ചറൽ വില്ലേജിൽ മേളയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. മൂന്നാമത് അറേബ്യൻ കുതിരമേളയ്ക്കാണ് കതാറ തയ്യാറെടുക്കുന്നത്.
ഫെബ്രുവരി ഒന്നിന് തുടങ്ങുന്ന മേള 11 ദിവസം നീണ്ടുനിൽക്കും. അഞ്ഞൂറോളം അറേബ്യൻ കുതിരകൾ മേളയുടെ ഭാഗമാകുന്നുണ്ട്. രജിസ്‌ട്രേഷൻ നടപടികളെല്ലാം നേരത്തെ തന്നെ പൂർത്തിയായിരുന്നു. കോടികൾ സമ്മാനത്തുകയുള്ള വിവിധ മത്സരങ്ങൾക്കൊപ്പം കുതിര ലേലവും മേളയുടെ പ്രത്യേകതയാണ്. ഇത്തവണ അറേബ്യൻ കുതിരകളുടെ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിന്റെ വേദിയും ഖത്തറാണ്. ഡിസംബറിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 40 വർഷത്തിനിടെ ആദ്യമായാണ്
ഫ്രാൻസിന് പുറത്ത് അറേബ്യൻ കുതിരകളുടെ ലോകചാമ്പ്യൻഷിപ്പ് നടക്കുന്നത്. 2025 ലും ഖത്തർ തന്നെയാണ് മത്സരവേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
Next Story
Adjust Story Font
16