രണ്ടാമത് ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് തുടക്കം
ഈ ചൂടുകാലത്ത് ഖത്തറിലെ കുഞ്ഞുങ്ങള്‍ക്ക് ആഘോഷിക്കാനുള്ള അവസരമാണ് കളിപ്പാട്ട മഹോത്സവം
ദോഹ : രണ്ടാമത് ഖത്തർ ടോയ് ഫെസ്റ്റിവലിന് തുടക്കം. ദോഹയിലെ ഡിഇസിസിയിൽ നടക്കുന്ന ഫെസ്റ്റിവൽ ആഗസ്റ്റ് പതിനാല് വരെ തുടരും. ഈ ചൂടുകാലത്ത് ഖത്തറിലെ കുഞ്ഞുങ്ങൾക്ക് ആഘോഷിക്കാനുള്ള അവസരമാണ് കളിപ്പാട്ട മഹോത്സവം.
കളിപ്പാട്ടങ്ങളുടെ പ്രദർശനം, വിപണനം, കാർട്ടൂൺ കഥാപാത്രങ്ങൾ, കലാപ്രകടനങ്ങൾ, ഗെയിമുകൾ തുടങ്ങി വൈവിധ്യമായ കാഴ്ചകളാണ് ടോയ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. 17000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഡി.ഇ.സി.സി.യിൽ 10 സോണുകളിലായാണ് ഇത്തവണത്തെ ഫെസ്റ്റിവൽ. ഞായർ മുതൽ ബുധൻ വരെ ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി പത്ത് വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 11 വരെയുമാണ് പ്രദർശനം. ഓൺലൈൻ വഴി പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാം.50 റിയാലാണ് എൻട്രി ടിക്കറ്റ്.200 റിയാലിന് ഫാമിലി ടിക്കറ്റ്, 300 റിയാലിന് ഫാസ്റ്റ് ട്രാക്ക് ടിക്കറ്റ് എന്നിവയും സ്വന്തമാക്കാം.
Adjust Story Font
16