ഖത്തറില്‍ ഇന്നു മുതല്‍ കാലാവസ്ഥ മാറിത്തുടങ്ങും
ഖത്തറില്‍ ഇന്നു മുതല്‍ കാലാവസ്ഥയില്‍ മാറ്റം വന്നുതുടങ്ങുമെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്. ഇന്നും നാളെയുമായി ആഘാശത്ത് മേഘങ്ങള്‍ രൂപപ്പെട്ട് തുടങ്ങുമെന്നും ഇടിയോടും കാറ്റോടും കൂടി മഴയുണ്ടാകാന്‍ സാധ്യതയുള്ളതായും ഖത്തര്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ഖത്തറില്‍ അല്‍ വസ്മി സീസണ്‍ തുടങ്ങിയതായും ഡിസംബര്‍ ആദ്യവാരം വരെ ചൂട് ക്രമാനുഗതമായി കുറഞ്ഞുവരുമെന്നും കാലാസ്ഥാ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
കടുത്ത വേനലിനൊടുവിൽ ഗൾഫ് രാജ്യങ്ങളുടനീളം ക്രമാതീതമായി ചൂട് കുറഞ്ഞ് വരുന്നുണ്ട്. തണുത്ത രാത്രികളെ വരവേൽക്കാൻ മരുഭൂമികൾ കേന്ദ്രീകരിച്ച് ക്യാംപിങ്ങുകൾക്കും തുടക്കമായിട്ടുണ്ട്.
Next Story
Adjust Story Font
16