ഖത്തറിലെ താമസക്കാരുടെ യാത്രകളെ ലോകകപ്പ് ബാധിക്കില്ല
ഖത്തറിലേക്കുള്ള യാത്രക്ക് ടിക്കറ്റും ഫാന്‍ ഐഡിയും വേണമെന്ന നിബന്ധന വന്നതോടെയാണ് താമസക്കാരുടെ യാത്ര സംബന്ധിച്ചും ഊഹാപോഹങ്ങള്‍ പ്രചരിച്ചത്
ലോകകപ്പ് ഫുട്‌ബോള്‍ സമയത്തെ യാത്രാ നിയന്ത്രണം സംബന്ധിച്ച് വ്യക്തത വരുത്തി പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഡെലിവറി ആന്റ് ലെഗസി. ഖത്തറിലെ താമസക്കാരുടെ യാത്രകളെ ലോകകപ്പ് ബാധിക്കില്ലമെന്ന് എസ്.സി വക്താവ് വ്യക്തമാക്കി.
ജൂലൈമാസത്തിന് ശേഷം ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ലോകകപ്പ് കഴിയാതെ തിരിച്ചെത്താനാവില്ലെന്ന കിംവദന്തികള്‍ നിഷേധിച്ചാണ് സുപ്രീംകമ്മറ്റി രംഗത്തെത്തിയത്.
ഇത്തരത്തിലുള്ള ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല, ഖത്തരി പൗരന്മാരുടെയും താമസക്കാരുടെയും യാത്രകളെ ലോകകപ്പ് ബാധിക്കില്ലെന്ന് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വക്താവ് ഖാലിദ് അല്‍ നാമയാണ് അറിയിച്ചത്. ഖത്തറിലുള്ളവരെല്ലാം ലോകകപ്പിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള യാത്രക്ക് ടിക്കറ്റും ഫാന്‍ ഐഡിയും വേണമെന്ന നിബന്ധന വന്നതോടെയാണ് ഖത്തറില്‍ താമസിക്കുന്നവരുടെ യാത്രാ സംബന്ധിച്ചും ഊഹാപോഹങ്ങള്‍ പ്രചരിച്ചത്.
Adjust Story Font
16