ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ നാട്ടില്‍നിന്ന് വരുന്നവരെ കൂടെ താമസിപ്പിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്..? വ്യക്തത വരുത്തി സുപ്രീംകമ്മിറ്റി
ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും എങ്ങനെ കൂടെത്താമസിപ്പിക്കാമെന്നതിന് വ്യക്തത വരുത്തി സുപ്രീംകമ്മിറ്റി. ഖത്തറിലുള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം താമസിച്ച് ലോകകപ്പ് ആസ്വദിക്കാമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനുള്ള നടപടിക്രമങ്ങളില്‍ പലര്‍ക്കും അവ്യക്തതയുണ്ടായിരുന്നു. നാട്ടില്‍നിന്ന് വരുന്നവരെ കൂടെ താമസിപ്പിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്..?
ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ ആദ്യം വേണ്ടത് മത്സരത്തിന്റെ ടിക്കറ്റാണ്. ടിക്കറ്റ് ലഭിച്ചവര്‍ ഫാന്‍ ഐഡി അതവാ ഹയാ കാര്‍ഡിന് അപേക്ഷിക്കണം. വിദേശത്തുള്ളവര്‍ ഹയാ കാര്‍ഡിന് താമസ വിവരങ്ങള്‍ കൂടി നല്‍കണം. ബന്ധുക്കളുടെ കൂടെയാണ് താമസിപ്പിക്കുന്നതെങ്കില്‍ ആദ്യം ആതിഥേയന്‍ വിവരങ്ങള്‍ ഹയാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരാള്‍ക്ക് 5 താമസ സ്ഥലം വരെ രജിസ്റ്റര്‍ ചെയ്യാം. ഓരോ താമസസ്ഥലത്തും 10 പേരെ താമസിപ്പിക്കാം. വിവരങ്ങള്‍ നല്‍കി ഹയാ കാര്‍ഡിന് അപേക്ഷിച്ചാല്‍ പിന്നീട് പിന്‍വലിക്കാനാവില്ല. ഹയാ പോര്‍ട്ടലിലെ
ആള്‍ട്ടര്‍നേറ്റീവ് അക്കമഡേഷന്‍ ടാബില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഖത്തര്‍ ഐഡി, താമസിക്കുന്ന കെട്ടിടത്തിന്റെ വിലാസം, കെട്ടിടം സ്വന്തമാണോ, വാടകയ്ക്കാണോ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. ഇതിന് ശേഷം അതിഥികളുടെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, രാജ്യം എന്നിവ നല്‍കണം. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെ ഇങ്ങനെ മത്സരങ്ങള്‍ കാണാനായി വന്നവര്‍ക്ക് ഖത്തറിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം താമസിക്കാം.
Adjust Story Font
16