ലോകകപ്പ് മത്സരങ്ങൾ കണ്ടവർക്ക് സുവനീര്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാം; അവസരമൊരുക്കി ഫിഫ
ഫിഫ ടിക്കറ്റ്സ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് സുവനീര്‍ ടിക്കറ്റ് സ്വന്തമാക്കാന്‍ അപേക്ഷിക്കേണ്ടത്
ദോഹ: ഖത്തർ ലോകകപ്പിലെ മത്സരങ്ങൾ നേരിട്ടുകണ്ടവര്‍ക്ക് സുവനീര്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരം.മൊബൈല്‍ ടിക്കറ്റുകള്‍ ഫിസിക്കല്‍ ടിക്കറ്റുകള്‍ ആക്കാന്‍ ഫിഫ അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഒരു ടിക്കറ്റിന് 10 ഖത്തര്‍ റിയാലാണ് വില. ഫിഫ ടിക്കറ്റ്സ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് സുവനീര്‍ ടിക്കറ്റ് സ്വന്തമാക്കാന്‍ അപേക്ഷിക്കേണ്ടത്.
സ്വന്തമായും ഗസ്റ്റുകള്‍ക്കായും ഇങ്ങനെ ടിക്കറ്റിന് അപേക്ഷിക്കാം. ഗസ്റ്റുകള്‍ക്ക് നേരിട്ട് സുവനീര്‍ ടിക്കറ്റ് വാങ്ങാനാകില്ല.ഒരു സുവനീർ ടിക്കറ്റിന്റെ വില പത്ത് ഖത്തർ റിയാലാണ്. ഒരേ ആപ്ലിക്കേഷൻ നമ്പറിലുള്ള എല്ലാ ടിക്കറ്റുകള്‍ക്കും അപേക്ഷിക്കാം. ആപ്ലിക്കേഷൻ നമ്പറിലുള്ള ഓരോ ടിക്കറ്റിനും പത്ത് റിയാൽ വീതം നൽകണമെന്നു മാത്രം. ഉദാഹരണത്തിന്, ടിക്കറ്റ് അപേക്ഷകന്റെ കൂടെ 5 ഗസ്റ്റ് ടിക്കറ്റ് കൂടി ഉണ്ടെങ്കില്‍ 60 റിയാല്‍ നല്‍കണം.
നിങ്ങളുടെ ഫിഫ ടിക്കറ്റിങ് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് സുവനീർ ടിക്കറ്റുകൾ തപാൽ വഴിലഭിക്കും. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ മുതൽ ടിക്കറ്റുകൾ അയച്ചുതുടങ്ങും. ടിക്കറ്റുകൾ അയക്കുന്നത് ഒരു മാസത്തോളം തുടരും. തപാല്‍ ചാര്‍ജ് പ്രത്യേകം നല്‍കേണ്ടതില്ല.
Adjust Story Font
16