Quantcast

ഖത്തർ എയർവേസ് നിരയിലേക്ക് രണ്ട് ഗൾഫ് സ്ട്രീം ജി700 വിമാനങ്ങളെത്തി

ഖത്തർ എയർവേസിനു കീഴിലുള്ള ഖത്തർ എക്‌സിക്യൂട്ടീവിന്റെ ഏറ്റവും മികച്ച പ്രീമിയം ബിസിനസ് ജെറ്റായാണ് ഗൾഫ് സട്രീം എത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-05-25 18:04:52.0

Published:

25 May 2024 6:02 PM GMT

ഖത്തർ എയർവേസ് നിരയിലേക്ക് രണ്ട് ഗൾഫ് സ്ട്രീം ജി700 വിമാനങ്ങളെത്തി
X

ദോഹ: ഖത്തർ എയർവേസ് നിരയിലേക്ക് രണ്ട് ഗൾഫ് സ്ട്രീം ജി700 വിമാനങ്ങൾ കൂടി. നേരത്തെ ബുക്ക് ചെയ്ത ഗൾഫ് സ്ട്രീം ജി 700വിമാനങ്ങളിൽ ആദ്യ രണ്ട് എയർ ക്രാഫ്റ്റുകളാണ് കഴിഞ്ഞ ദിവസം ഹമദ് വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയത്. രണ്ട് വിമാനങ്ങൾ കൂടി വരും ആഴ്ചകളിൽ ഖത്തർ എക്‌സിക്യൂട്ടീവിന്റെ ഭാഗമാകും. ശേഷിക്കുന്നവ സമീപ ഭാവിയിൽ തന്നെ കൈമാറാനാണ് കരാർ. ഖത്തർ എയർവേസിനു കീഴിലുള്ള ഖത്തർ എക്‌സിക്യൂട്ടീവിന്റെ ഏറ്റവും മികച്ച പ്രീമിയം ബിസിനസ് ജെറ്റായാണ് ഗൾഫ് സട്രീം എത്തിയത്.

ആഢംബരത്തിലും ആധുനിക സാങ്കേതിക വിദ്യകളിലും എയർക്രാഫ്റ്റിന്റെ മികവിലും ഏറ്റവും മികച്ചു നിൽക്കുന്നതാണ് ഗൾഫ് സ്ട്രീം. വേഗത്തിലും വിദൂരതയിലും സഞ്ചരിക്കാൻ ശേഷിയുള്ള വിമാനം എന്ന പ്രത്യേകതയും അൾട്രാ ലോങ് റേഞ്ച് ബിസിനസ് ജെറ്റായ ഗൾഫ് സ്ട്രീമിനുണ്ട്. ഡിസൈൻ, സാങ്കേതികവിദ്യ, ആഢംബരസൗകര്യങ്ങൾ എന്നിവ ഗംഭീരമായ യാത്രാനുഭവം പകരുന്നു.

വിശാലമായ പാസഞ്ചർ കാബിനാണ് പ്രധാന സവിശേഷത. കിടക്ക, വിശ്രമ സൗകര്യം ഉൾപ്പെടെ നാല് ലിവിംഗ് ഏരിയകളുമുണ്ട്. മേയ് 28 മുതൽ30 വരെ ജനീവയിൽ നടക്കുന്ന യൂറോപ്യൻ ബിസിനസ് ഏവിയേഷൻ കൺവെൻഷൻ എക്‌സിബിഷനിൽ വിമാനങ്ങൾ പ്രദർശിപ്പിക്കും. ജൂൺ മാസത്തോടെ ഗൾഫ് സ്ട്രീം ജി700 വിമാനങ്ങളുടെ വാണിജ്യ, ബിസിനസ് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story