Quantcast

യുഎഇ വീണ്ടും ഖത്തറിന്‍റെ റെഡ് ലിസ്റ്റില്‍, സന്ദര്‍ശകര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധം

യുഎഇക്കൊപ്പം തുര്‍ക്കിയും ബ്രിട്ടനും ഇറാനും റെഡ് ലിസ്റ്റില്‍

MediaOne Logo
യുഎഇ വീണ്ടും ഖത്തറിന്‍റെ റെഡ് ലിസ്റ്റില്‍, സന്ദര്‍ശകര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധം
X

മറ്റു രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തോതും അപകടസാധ്യതയും വിലയിരുത്തി യാത്രാ ചട്ടങ്ങള്‍ നിശ്ചയിക്കുന്നതിനായി ഖത്തര്‍ തയ്യാറാക്കുന്ന ഗ്രീന്‍, റെഡ് ലിസ്റ്റുകള്‍ പുതുക്കി. ഇതുവരെ ഗ്രീന്‍ ലിസ്റ്റിലായിരുന്ന യുഎഇയെ വീണ്ടും റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇതോടെ യുഎഇയില്‍ നിന്നും ഖത്തറിലേക്കെത്തുന്ന സന്ദര്‍ശകര്‍ക്ക് രണ്ട് ദിവസം ക്വാറന്‍റൈന്‍ നിര്‍ബന്ധമാകും. എന്നാല്‍ യുഎഇ, ജിസിസി പൌരന്മാര്‍ക്കും ഖത്തറില്‍ വിസയുള്ളവര്‍ക്കും ക്വാറന്‍റൈന്‍ ആവശ്യമില്ല. യുഎഇയില്‍ വിസയുള്ള ഇന്ത്യക്കാര്‍ക്കും ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാകും. ഒപ്പം യാത്രക്ക് മുമ്പും ശേഷവും പിസിആര്‍ ടെസ്റ്റിന് വിധേയമായി നെഗറ്റീവാകുകയും വേണം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച മാതാപിതാക്കള്‍ക്കൊപ്പം വരാന്‍ തടസ്സമില്ല. യുഎഇക്കൊപ്പം തുര്‍ക്കി, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളും ഖത്തറിന്‍റെ റെഡ് ലിസ്റ്റിലാണ്.

അതെ സമയം ഇന്ത്യയുള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴും എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ തുടരുകയാണ്. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള യാത്രാ ചട്ടങ്ങള്‍ മാറ്റമില്ലാതെ തുടരും.

Next Story