Quantcast

'ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ'; പാശ്ചാത്യ ലോകത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഖത്തർ

ലോകകപ്പ് ഫുട്‌ബോളിന്റെ ആതിഥേയരായി തെരഞ്ഞെടുത്തത് മുതൽ തന്നെ യൂറോപ്യൻ മാധ്യമങ്ങൾ ഖത്തറിനെതിരെ വ്യാപകമായ പ്രചാരണം തുടങ്ങിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-10-30 19:23:27.0

Published:

30 Oct 2022 5:49 PM GMT

ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ; പാശ്ചാത്യ ലോകത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഖത്തർ
X

ദോഹ: പാശ്ചാത്യ ലോകത്തിന്റെ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ഖത്തർ. ആദ്യ ഘട്ടങ്ങളിൽ വിമർശനങ്ങൾക്ക് ഖത്തർ ഭരണകൂടം ചെവി കൊടുത്തിരുന്നില്ല. എന്നാൽ ജർമൻ മന്ത്രിയുടേത് ഉൾപ്പെടെയുള്ള വിമർശനങ്ങളോട് ശക്തമായ ഭാഷയിലാണ് സമീപ ദിവസങ്ങളിൽ ഖത്തർ പ്രതികരിച്ചത്.

ലോകകപ്പ് ഫുട്‌ബോളിന്റെ ആതിഥേയരായി തെരഞ്ഞെടുത്തത് മുതൽ തന്നെ യൂറോപ്യൻ മാധ്യമങ്ങൾ ഖത്തറിനെതിരെ വ്യാപകമായ പ്രചാരണം തുടങ്ങിയിരുന്നു. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിൽ മറ്റൊരു രാജ്യത്തിനും നേരിടേണ്ടിവന്നിട്ടില്ലാത്ത ആക്രമണമെന്നാണ് ഖത്തർ അമീർ കഴിഞ്ഞ ദിവസം ഇതിനെ വിശേഷിപ്പിച്ചത്. ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും അമീർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജർമൻ ആഭ്യന്തര മന്ത്രി നാൻസി വൈസർ ഖത്തറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

ശക്തമായ ഭാഷയിലായിരുന്നു ഖത്തർ ഭരണകൂടത്തിന്റെ പ്രതികരണം. ജർമൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പരാമർശത്തിൽ വിദേശകാര്യ മന്ത്രാലയം വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. അടുത്തയാഴ്ച ഖത്തറിൽ സന്ദർശനത്തിനായി വരുന്ന മന്ത്രി നടത്തിയ പരാമർശങ്ങൾ നയതന്ത്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഖത്തർ ഉന്നയിച്ചിട്ടുണ്ട്.

TAGS :

Next Story