യുഎൻ ഇ-ഗവൺമെന്റ് ഡെവലപ്‌മെന്റ് ഇൻഡക്‌സ്: 25 സ്ഥാനം മുന്നേറി ഖത്തർ
193 രാജ്യങ്ങളിൽ 53ാംസ്ഥാനമാണ് ഖത്തറിന്
ദോഹ: ഇ- ഗവേണൻസിൽ വൻ മുന്നേറ്റവുമായി ഖത്തർ. ഐക്യരാഷ്ട്രസഭയുടെ ഇ-ഗവൺമെന്റ് ഡെവലപ്‌മെന്റ് ഇൻഡക്‌സിൽ 25 സ്ഥാനങ്ങളാണ് ഖത്തർ മുന്നേറിയത്. യുഎന്നിന്റെ എക്കണോമിക് ആന്റ് സോഷ്യൽ അഫയേഴ്‌സ് ഡിപ്പാർട്‌മെന്റാണ് പട്ടിക തയ്യാറാക്കിയത്. 193 രാജ്യങ്ങളിൽ 53ാംസ്ഥാനമാണ് ഖത്തറിന്. തൊട്ടുമുമ്പത്തെ പട്ടികയിൽ ഇത് 78ാം സ്ഥാനമായിരുന്നു. പൗരന്മാർക്ക് ലഭ്യമാക്കുന്ന സേവനങ്ങളിലും ബിസിനസ് മേഖലയിലും എത്രത്തോളം ഇ -സർവീസുകൾ പ്രയോജനപ്പെടുത്തുന്നു എന്നതുമാണ് പട്ടികയുടെ മാനദണ്ഡം.
ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ഖത്തർ ദേശീയ വിഷൻ 2030യുടെ ഭാഗമാണ്. ഇതിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതികളാണ് ഇൻഡക്‌സിൽ ഖത്തറിന്റെ കുതിപ്പിന് കാരണം. ഇതോടൊപ്പം തന്നെ ഗ്ലോബൽ ടെലികമ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ ഇൻഡക്‌സിൽ അഞ്ചാം സ്ഥാനവും ഖത്തറിനുണ്ട്.
Next Story
Adjust Story Font
16