Quantcast

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഖത്തർ സന്ദർശിച്ചു

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനും ലക്ഷ്യമിട്ടാണ് സന്ദർശനം

MediaOne Logo

Web Desk

  • Published:

    30 Jun 2024 5:59 PM GMT

Union External Affairs Minister S. Jaishankar visited Qatar
X

ദോഹ: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഖത്തർ സന്ദർശിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, വ്യാപാരം, നിക്ഷേപം, ഊർജ്ജം, സുരക്ഷ, സാംസ്‌കാരിക വിനിമയം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സന്ദർശനം.

മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങൾ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദദുറഹ്‌മാൻ അൽതാനിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും വിലയിരുത്തി. ഗസ്സയിലെ സാഹചര്യങ്ങൾ ഖത്തർ പ്രധാനമന്ത്രി എസ് ജയശങ്കറുമായി പങ്കുവെച്ചു. ഇന്ത്യ-ഖത്തർ ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കാൻ സന്ദർശനം ഉപകാരപ്പെടുമെന്നും ചർച്ചകൾ തുടരുമെന്നും എസ്. ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിച്ചിരുന്നു.

TAGS :

Next Story