Quantcast

അൽ വക്ര ഹെൽത്ത് സെന്ററിലെ വിവിധ സേവനങ്ങൾ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി

അറ്റകുറ്റപണികളുടെ ഭാഗമായി ജൂലൈ 18 മുതൽ ഓഗസ്റ്റ് 15 വരെയാണ് സേവനങ്ങൾ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയത്

MediaOne Logo

Web Desk

  • Published:

    18 July 2024 2:46 PM GMT

അൽ വക്ര ഹെൽത്ത് സെന്ററിലെ വിവിധ സേവനങ്ങൾ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി
X

ദോഹ: അറ്റകുറ്റപണികളുടെ ഭാഗമായി ഖത്തറിലെ അൽ വക്ര ഹെൽത്ത് സെന്ററിലെ വിവിധ ക്ലിനിക്കുകളും സേവനങ്ങളും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ അറിയിച്ചു. ജൂലൈ 18 മുതൽ ഓഗസ്റ്റ് 15 വരെയാണ് വിവിധ സേവനങ്ങൾ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

അൽ വക്ര ഹെൽത്ത് സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്ക് സേവനങ്ങൾ നൽകുന്നതിന്റെ തുടർച്ച ഉറപ്പാക്കാനാണ് മധ്യമേഖലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് താൽക്കാലികമായി സേവനങ്ങൾ മാറ്റിയത്. ജൂലൈ 18 മുതൽ 28 വരെയുള്ള ആദ്യ ഘട്ടത്തിൽ ഡെന്റൽ സേവനങ്ങളുടെയും ഹെൽത്ത് കാർഡ് രജിസ്‌ട്രേഷൻ സേവനങ്ങളുടെയും കേന്ദ്രങ്ങൾ മാറ്റും. അൽ മഷാഫ്, എയർപോർട്ട് ഹെൽത്ത് സെന്ററുകളിൽ ഡെന്റൽ സേവനങ്ങളും റൗദത്ത് അൽ ഖൈൽ, അൽ തുമാമ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ഹെൽത്ത് കാർഡ് രജിസ്‌ട്രേഷൻ സേവനങ്ങളും ലഭ്യമാകും.

ജൂലൈ 28 മുതൽ ആഗസ്റ്റ് 6 വരെ രണ്ടാം ഘട്ടത്തിൽ, ഒപ്‌റ്റോമെട്രി, ഒഫ്താൽമോളജി സേവനങ്ങൾ അൽ മഷാഫ്, എയർപോർട്ട് ഹെൽത്ത് സെന്ററുകളിൽ നൽകും. ആഗസ്റ്റ് 6 മുതൽ 15 വരെയുള്ള അവസാന ഘട്ടത്തിൽ, അൽ മഷാഫ്, എയർപോർട്ട്, റൗദത്ത് അൽ ഖൈൽ, അൽ തുമാമ എന്നിവിടങ്ങളിൽ ഫാർമസി, റേഡിയോളജി, പനോരമ സേവനങ്ങൾ ലഭ്യമാക്കും. ശിശു പരിചരണ സേവനങ്ങൾ അൽ മഷാഫ് ഹെൽത്ത് സെന്ററിലേക്ക് മാറ്റും. അൾട്രാസൗണ്ട് സേവനങ്ങൾ സൗത്ത് അൽ വക്ര ഹെൽത്ത് സെന്ററിലും കാൻസർ കണ്ടെത്തുന്നതിനുള്ള സേവനങ്ങൾ റൗദത്ത് അൽ ഖൈൽ ഹെൽത്ത് സെന്ററിൽ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story