Quantcast

സന്ദർശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ ഖത്തറില്‍

MediaOne Logo

Web Desk

  • Published:

    3 Jun 2022 3:53 PM

സന്ദർശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ ഖത്തറില്‍
X

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു നാളെ ഖത്തറിലെത്തും. ജൂണ്‍ ഏഴ് വരെയാണ് ഉപരാഷ്ട്രപതി ഖത്തറിലുണ്ടാവുക. ഡെപ്യൂട്ടി അമീര്‍ അബ്ദുള്ള ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി അടക്കമുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തും.

ഉപരാഷ്ട്രപതിക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹം സ്വീകരണമൊരുക്കുന്നുണ്ട്. ബിസിനസ് റൗണ്ട് ടേബിളിലും അദ്ദേഹം പങ്കെടുക്കും. ഗാബോണ്‍, സെനഗല്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് വെങ്കയ്യ നായിഡു ഖത്തറിലെത്തുന്നത്.

TAGS :

Next Story