Quantcast

സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വിസിറ്റ് ഖത്തർ

ജനുവരി 27 വരെ നീളുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Jan 2025 4:43 PM GMT

Visit Qatar about the beginning of the celebrations on Sealine
X

ദോഹ: സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വിസിറ്റ് ഖത്തർ. ജനുവരി 27 വരെ നീളുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഖത്തർ കായിക മന്ത്രാലയം, ഖത്തർ സ്‌പോർട്‌സ് ഫോർ ആൾ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് സീലൈനിൽ ഖത്തർ ടൂറിസത്തിന്റെ ആഘോഷ പരിപാടികൾ നടക്കുന്നത്.

ശൈത്യകാലം ഖത്തറിൽ ആഘോഷിക്കാനെത്തുന്നവരെ സീലൈനിലേക്ക് ക്ഷണിക്കുകയാണ് ഖത്തർ ടൂറിസം. ഡെസേർട്ട് ഡ്രൈവ്, മോൺസ്റ്റർ ബസ് സഫാരി, ബോട്ട് യാത്രകൾ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമാണ്. പെയ്ഡ് ആക്ടിവിറ്റീസിന് പുറമെ ഫുട്‌ബോൾ, വോളിബോൾ, മിനി സോക്കർ തുടങ്ങിയ സൗജന്യ പരിപാടികളിലും പങ്കെടുക്കാം. ഈ മാസം 10 വരെ മ്യൂസിക് ഷോകളും വെടിക്കെട്ടും നടക്കും. രാത്രി പത്തരയ്ക്കാണ് വെടിക്കെട്ട്. ജനുവരി 17 മുതൽ 24 വരെ രാത്രി 9 വരെ വെടിക്കെട്ട് നടക്കും.

TAGS :

Next Story