ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച മെഷീന്‍ ഗണ്‍ കംസ്റ്റ്ംസ് പിടികൂടി
നിയമവിധേയമല്ലാത്ത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ നിരന്തരമായ മുന്നറിയിപ്പുകള്‍ ഖത്തര്‍ കംസ്റ്റംസ് നല്‍കി വരുന്നുണ്ട്
ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച മെഷീന്‍ ഗണ്‍ കംസ്റ്റ്ംസ് പിടികൂടി. അബൂ സംറ അതിര്‍ത്തി വഴി വന്ന സ്വകാര്യ കാറില്‍ നിന്നാണ് മെഷീന്‍ ഗണ്‍ പിടിച്ചെടുത്തത്.
ഖത്തര്‍ ലാന്‍ഡ് കംസ്റ്റ്ംസ് വിഭാഗം അബൂ സംറ കര അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് മെഷീന്‍ ഗണ്‍ പിടികൂടിയത്. അതിര്‍ത്തി വഴി ഖത്തറിലേക്ക് കടക്കാന്‍ ശ്രമിച്ച സ്വകാര്യ വാഹനത്തില്‍ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. ഇതിന്‍റെ ദൃശ്യങ്ങളും കംസ്റ്റംസ് പുറത്തുവിട്ടു. രണ്ട് കഷണമായി അഴിച്ചെടുത്താണ് തോക്ക് വാഹനത്തില്‍ ഒളിപ്പിച്ചിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കസ്റ്റഡിയിലെടുത്തതായി കംസ്റ്റംസ് വെളിപ്പിടുത്തിയിട്ടില്ല.
നിയമവിധേയമല്ലാത്ത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ നിരന്തരമായ മുന്നറിയിപ്പുകള്‍ ഖത്തര്‍ കംസ്റ്റംസ് നല്‍കി വരുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് ബൂ സംറ അതിര്‍ത്തി വഴി വാഹനങ്ങള്‍ കടത്തി വിടുന്നത്.
Adjust Story Font
16