ഖത്തറില്‍ കാലാവസ്ഥ മാറിത്തുടങ്ങുമെന്ന് കാലാവസ്ഥാ വിഭാഗം
ഈ മാസം പകുതിയോടെ തണുപ്പ് കുറഞ്ഞുതുടങ്ങുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി

ദോഹ: അപ്രതീക്ഷിതമായി കഴിഞ്ഞ വാരം മുതല്‍ രാത്രികളില്‍ കനത്ത തണുപ്പാണ് ഖത്തറില്‍ അനുഭവപ്പെടുന്നത്. തലസ്ഥാന നഗരമായ ദോഹയില്‍ ഉള്‍പ്പെടെ താപനില 12 ഡിഗ്രിവരെ താഴ്ന്നിരുന്നു, കടല്‍ത്തീരങ്ങളിലും മരുപ്രദേശങ്ങളിലും 4 ഡിഗ്രിവരെ താപനില അടയാളപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചിരുന്നു. ഈ മാസം പകുതിയോടെ കാലാവസ്ഥ മാറിത്തുടങ്ങുമെന്നാണ് പുതിയ പ്രവചനം. അറേബ്യന്‍ മേഖലയില്‍ സുഡാന്‍
ന്യൂനമര്‍ദം ശക്തമാകുന്നതാണ് ഇതിന് കാരണം.മാര്‍ച്ച് രണ്ടാം വാരത്തിന് ശേഷം താപനില ക്രമാനുഗതമായി ഉയര്‍ന്നുതുടങ്ങും. നാളെയും മറ്റെന്നാളും ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ നേരിയ മഴയ്കക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.
Next Story
Adjust Story Font
16