ലോകകപ്പ്; ഹയ്യാ കാർഡുള്ള ആരാധകര്‍ക്ക് അടിയന്തര ചികിത്സ സൗജന്യം
4 ആശുപത്രികളില്‍ ആരാധകര്‍ക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ദോഹ: ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് അടിയന്തര ചികിത്സ സൗജന്യമായി നല്‍കുമെന്ന് ഖത്തര്‍. ഹയ്യാ കാര്‍ഡുള്ളവര്‍ക്കാണ് ചികിത്സ ലഭ്യമാക്കുക. 4 ആശുപത്രികളില്‍ ആരാധകര്‍ക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ശൈഖ ആയിശ ബിന്‍ത് ഹമദ് അല്‍ അതിയ്യ ആശുപത്രി, അല്‍ വക്ര ആശുപത്രി, ഹമദ് ജനറല്‍ ആശുപത്രി, ഹസം മെബ്രീക് ജനറല്‍ ആശുപത്രി എന്നിവയാണ് ആരാധകര്‍ക്കായി മാറ്റിവെക്കുന്നത്. ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തര ചികിത്സകള്‍ സൗജന്യമാണ്. അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.എന്നാല്‍ സ്വകാര്യമേഖലയില്‍ ചികിത്സയ്ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് വേണം.
സന്ദര്‍ശകര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സ്റ്റേഡിയങ്ങള്‍ക്കും ലോകകപ്പുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ക്കും സമീപം പ്രത്യേക ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കും.ലോകകപ്പ് സമയത്തെ ആരോഗ്യ സേവനങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്ന വെബ്സൈറ്റും ആരോഗ്യ മന്ത്രാലയം തുടങ്ങിയിട്ടുണ്ട്.
Adjust Story Font
16