ലോകകപ്പ് ഫുട്‌ബോള്‍; ഖത്തറില്‍ വീട്ടുവാടക കുറയില്ലെന്ന് മുന്നറിയിപ്പ്
വീട്ടുവാടകയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വരെ വര്‍ധനവ്
ഖത്തറില്‍ വീട്ടുവാടക ഉയര്‍ന്നു തന്നെ തുടരുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന സാഹചര്യത്തില്‍ ആവശ്യക്കാര്‍ കൂടിയതാണ് കാരണമായി പറയുന്നത്. വീട്ടുവാടകയിനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വരെ വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ട്.
റിയല്‍ എസ്റ്റേറ്റ് അഡൈ്വസറി മേഖലയിലെ പ്രമുഖരായ കുഷ്മാന്‍ ആന്‍ വേക്ക് ഫീല്‍ഡിന്റെ റിപ്പോര്‍ട്ടിലാണ് ലോകകപ്പ് ഫുട്‌ബോള്‍ കഴിയും വരെ ഖത്തറിലെ വീട്ടുവാടക ഉയര്‍ന്നു തന്നെ നില്‍ക്കുമെന്ന് വ്യക്തമാക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തുന്ന ആരാധകര്‍ക്ക് സൗകര്യമൊരുക്കാന്‍ സുപ്രീം കമ്മിറ്റിയും ജീവനക്കാര്‍ക്ക് താമസമൊരുക്കാന്‍ കോര്‍പ്പറേറ്റ് കമ്പനികളും വന്‍ തോതില്‍ വില്ലകളും അപ്പാര്‍ട്‌മെന്റുകളും ബുക്ക് ടെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 15 ശതമാനം കൂട്ടിയാണ് ഇപ്പോള്‍ വാടകയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്.
പേള്‍ ഖത്തറില്‍ ഇപ്പോള്‍ ഒരു ബെഡ്‌റൂമുള്ള അപാര്‍ട്‌മെന്റിന് 10000 റിയാല്‍ വരെയാണ് ശരാശരി വാടക. മൂന്ന് ബെഡ്‌റൂം ഉള്ള അപാര്‍ട്‌മെന്റാണെങ്കില്‍ അത് 19000 റിയാല്‍ വരെയാകും. ആകെ 230000 അപാര്‍ട്‌മെന്റുകളും 130000 വില്ലകളുമാണ് ഖത്തറിലുള്ളത്. ലോകകപ്പ് ആകുമ്പോഴേക്ക് കൂടുതല്‍ വില്ലകള്‍ സജ്ജമാകും.
Adjust Story Font
16