ലോകകപ്പ് ടിക്കറ്റ് ബുക്കിങ് അവസാന മണിക്കൂറുകളിലേക്ക്
ഖത്തർ, അർജന്റീന, ഇംഗ്ലണ്ട്, മെക്‌സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് ബുക്കിങ്ങിൽ മുന്നിൽ
ഖത്തറിലെ കളിയാരവം നേരിൽ ആസ്വദിക്കാനുള്ള ടിക്കറ്റ് ബുക്കിങ്ങിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ജനുവരി 19ന് ആരംഭിച്ച ആദ്യഘട്ട ടിക്കറ്റ് ബുക്കിങ് നാളെ ഖത്തർ സമയം ഒരു മണിയോടെ അവസാനിക്കും. ഒരാഴ്ചകൊണ്ട് തന്നെ ആദ്യഘട്ടത്തിൽ ആകെ നൽകുന്ന ടിക്കറ്റുകളുടെ മൂന്നിരട്ടി അപേക്ഷകരാണ് എത്തിയത്. പുതിയ കണക്കുകൾ പുറത്തുവരുമ്പോൾ ഇത് ഇനിയും കൂടുമെന്നാണ് സൂചന.
ഖത്തർ, അർജന്റീന, ഇംഗ്ലണ്ട്, മെക്‌സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് ബുക്കിങ്ങിൽ മുന്നിൽ. ഇന്ത്യയിൽ നിന്നുള്ള ആരാധകരും ആവേശത്തിലാണ്. ടിക്കറ്റ് ബുക്കിങ്ങിൽ ഒമ്പതാമതുള്ള ഇന്ത്യക്കാർ ഇക്കാര്യത്തിൽ ബ്രസീലിനും മുന്നിലാണ്. ബുക്ക് ചെയ്ത ടിക്കറ്റുകളിൽ മാറ്റം വരുത്താനും കൂട്ടിച്ചേർക്കാനും ഉള്ള സമയവും നാളെ തീരും. മാർച്ച് എട്ടിന് ശേഷം റാൻഡം നറുക്കെടുപ്പിലൂടെയാണ് കളികാണാൻ ഭാഗ്യമുള്ളവരെ തെരഞ്ഞെടുക്കുക.
ഇ മെയിൽ വഴി അറിയിപ്പ് ലഭിക്കുന്നതിന് അനുസരിച്ച് ഓൺലൈൻ വഴി പണമടച്ച് ടിക്കറ്റ് ഉറപ്പിക്കാം. ലോകകപ്പിന്റെ ചരിത്രത്തിൽ 32 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മത്സരം കാണാനുള്ള അവസരമാണ് ഖത്തർ ഒരുക്കുന്നത്. ഖത്തറിലുള്ളവർക്ക് 40 റിയാലിന് കളി കാണാം. വിദേശത്ത് നിന്നുള്ളവർക്ക് 200 റിയാൽ ആണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.
Adjust Story Font
16