Quantcast

'റാശിദ്​' ഏപ്രിലിൽ ചന്ദ്രനിലെത്തും; ഇടക്കാല റിപ്പോർട്ട്​ പുറത്ത്​

കഴിഞ്ഞ വർഷം ഡിസംബറിലാണ്​ റോവർ​ വിക്ഷേപിച്ചത്​

MediaOne Logo

Web Desk

  • Updated:

    2023-02-28 19:40:36.0

Published:

28 Feb 2023 7:20 PM GMT

Rashid,  moon,  April,
X

ദുബൈ: സുൽത്താൻ അൽ നിയാദിയുടെ യാത്ര മുടങ്ങിയ നിരാശക്കിടെ സന്തോഷ വാർത്തയുമായി 'റാശിദ്​' റോവർ. അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യ പേടകമായ യു.എ.ഇയുടെ 'റാശിദ്​' റോവർ ഏപ്രിലിൽ ചന്ദ്രനിൽ എത്തും.റോവറിന്റെ യാത്ര രണ്ടാം ഘട്ടത്തിലേക്ക്​ പ്രവേശിച്ചതായാണ്​​ അധികൃതരുടെ വെളിപ്പെടുത്തൽ​.

പേടകം ഇപ്പോൾ ചന്ദ്രനിലേക്കുള്ള പാതയിലാണ്​. 2023 ഏപ്രിൽ അവസാനത്തോടെ ഷെഡ്യൂൾ ചെയ്ത ലാൻഡിങ്​ വിജയകരമായി പൂർത്തിയാകുമെന്ന്​ ആഗോള ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഐസ്​പേസ്​ പുറത്തുവിട്ട ഇടക്കാല റിപ്പോർട്ട്​ പറയുന്നു.

മുൻ ദുബൈ ഭരണാധികാരി ശൈഖ്​ റാശിദ്​ ബിൻ സഈദ്​ ആൽ മക്​തൂമിന്‍റെ പേര്​ നൽകപ്പെട്ട 'റാശിദ്​' റോവർ കഴിഞ്ഞ വർഷം ഡിസംബർ 11നാണ്​ യു.​എ​സി​ലെ ഫ്ലോ​റി​ഡ​ കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ൽ​നി​ന്ന്​​ വിക്ഷേപിച്ചത്​. യു.എ.ഇ ബഹിരാകാശ കേന്ദ്രമായ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെ​ന്‍റ​റി​ലെ എ​ൻ​ജി​നീ​യ​ർ​മാർ നിർമിച്ച പേടകത്തിൽ നിന്ന്​ ആദ്യ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു​.

ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് നേരിട്ട് ഇറങ്ങുതിനുപകരം കുറഞ്ഞ ഊർജം ആവശ്യമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ്​ റോവർ ലക്ഷ്യമിടുന്നത്​. ചന്ദ്രന്‍റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും.

TAGS :

Next Story