Quantcast

ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും

അവസരം 60,000 പേർക്ക്; വെള്ളിയാഴ്ച പണമടച്ച് പാക്കേജ് തിരഞ്ഞെടുക്കണം

MediaOne Logo

Web Desk

  • Published:

    23 Jun 2021 8:16 PM GMT

ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും
X

ഈ വർഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ഇന്ന് രാത്രി അവസാനിക്കും. വെള്ളിയാഴ്ച തെരഞ്ഞെടുത്ത അറുപതിനായിരം ഹാജിമാർക്കും സൗദി ഹജ്ജ് മന്ത്രാലയം സന്ദേശം നൽകും. കൃത്യസമയത്ത് പണമടക്കാത്തവർക്ക് പകരം വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്കാകും അവസരം. ആരോഗ്യ പ്രോട്ടോകോൾ പാലിച്ചാകും ഹാജിമാരുടെ തിരഞ്ഞെടുപ്പ്.

സൗദിക്കകത്തെ സ്വദേശികളും വിദേശികളുമടക്കം അറുപതിനായിരം പേർക്കാണ് അവസരം. ഇതിനകം അഞ്ച് ലക്ഷത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ ആരോഗ്യ പ്രോട്ടോകോൾ പാലിച്ചാകും ഹാജിമാരെ തിരഞ്ഞെടുക്കുക. ഇന്ന് രാത്രി സൗദി സമയം പത്തുമണി വരെയാണ് ഹജ്ജിന് അപേക്ഷിക്കാൻ സൗദിക്കകത്തുള്ളവർക്ക് അവസരം.

ഈ മാസം 13നാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. കോവിഡ് വാക്‌സിൻ രണ്ടു ഡോസെടുത്ത 50നും 60നും ഇടയിലുള്ളവർക്കാണ് മുൻഗണന. ഇതിനുശേഷമാകും ഒരു ഡോസ് സ്വീകരിച്ചവരെ പരിഗണിക്കുക. വെള്ളിയാഴ്ച തന്നെ തിരഞ്ഞെടുത്തവരെ മന്ത്രാലയം പ്രഖ്യാപിക്കും. ഇതേദിവസം ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് മണിക്കൂറിനുള്ളിൽ അനുയോജ്യമായ ഹജ്ജ് പാക്കേജ് തിരഞ്ഞെടുക്കണം. പണം അടക്കുന്നതോടെ ഹജ്ജ് ഉറപ്പിക്കാം. 14,000 റിയാൽ മുതലാണ് ഏറ്റവും കുറഞ്ഞ ഹജ്ജ് പാക്കേജ് തുടങ്ങുന്നത്.

TAGS :

Next Story