എജുനെക്സ്റ്റ് ഗൈഡൻസ് ക്യാമ്പിലേക്ക് രജിസ്ട്രേഷൻ പുരോഗമിക്കുന്നു
ആര്‍ക്കൈസ് സ്റ്റഡി അബ്രോഡ് എന്ന വിദേശപഠന കൺസൾട്ടൻസിയുമായി കൈകോർത്താണ് മീഡിയവൺ എജുനെക്സ്റ്റ് സംഘടിപ്പിക്കുന്നത്
ദുബൈ: വിദേശത്ത് തുടര്‍പഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി മീഡിയവണ്‍ ദുബൈയിൽ ഒരുക്കുന്ന എജുനെക്സ്റ്റ് ഗൈഡൻസ് ക്യാമ്പിലേക്ക് രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ജൂണ്‍ 17 ന് അല്‍നഹ്ദ ലാവണ്ടര്‍ ഹോട്ടലിലാണ് ക്യാമ്പ് നടക്കുക. വിദ്യാഭ്യാസ വിദഗ്ധൻ ദിലീപ് രാധാകൃഷ്ണൻ കൗൺസിലിങിന് നേതൃത്വം നൽകും.
ആര്‍ക്കൈസ് സ്റ്റഡി അബ്രോഡ് എന്ന വിദേശപഠന കൺസൾട്ടൻസിയുമായി കൈകോർത്താണ് മീഡിയവൺ എജുനെക്സ്റ്റ് സംഘടിപ്പിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലന്‍റ്, കാനഡ, യു എസ് എ, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിപാടിയിലുണ്ടാകും.സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്റ് മുഖേന വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ നേടാനും ക്യാമ്പിൽ സൗകര്യമൊരുക്കുന്നുണ്ട്. കരിയര്‍ ഗൈഡന്‍സിനൊപ്പം വിദ്യാഭ്യാസ വിദഗ്ധൻ ദിലീപ് രാധാകൃഷ്ണന്‍ കൗണ്‍സിലിങ്ങിന് നേതൃത്വം നല്‍കും.
വിദേശപഠനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയനിവാരണത്തിന് അവസരമുണ്ടാകും. രജിസ്ട്രേഷന് edunext.mediaoneonline.com എന്ന വെബ്സൈറ്റിലും 0556 214 527 എന്ന മൊബൈൽ നമ്പറിലും ബന്ധപ്പെടാം.
Adjust Story Font
16