Quantcast

ബഹ്റൈനില്‍ സന്ദർശക വിസയിൽ എത്തുന്നവർക്കുള്ള നിബന്ധനകൾ; അറിയിപ്പുമായി ഇന്ത്യൻ എംബസി

നിബന്ധനകൾ പാലിക്കാതെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ നൂറിലധികം യാത്രക്കാരെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-23 19:30:48.0

Published:

23 Sep 2022 6:58 PM GMT

ബഹ്റൈനില്‍ സന്ദർശക വിസയിൽ എത്തുന്നവർക്കുള്ള നിബന്ധനകൾ; അറിയിപ്പുമായി ഇന്ത്യൻ എംബസി
X

ബഹ്റൈനിലേക്ക് സന്ദർശക വിസയിലെത്തുന്നവർ യാത്രക്ക് മുമ്പ് മാർഗനിർദേശങ്ങൾ പ്രകാരമുള്ള അവശ്യരേഖകൾ ഉറപ്പ് വരുത്തണമെന്ന് ഇന്ത്യൻ എംബസി. ബഹ്റൈൻ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കുള്ള നിബന്ധനകളെക്കുറിച്ച് അധികൃതർ മാർഗനിർദേശം നൽകിയ സാഹചര്യത്തിലാണ് എംബസിയുടെ അറിയിപ്പ്.

സന്ദർശക വിസയിലെത്തി വിമാനത്താവളത്തിൽനിന്ന് തിരിച്ചുപോകേണ്ടി വരുന്ന യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ബഹ്റൈൻ എയർപോർട്ട് കമ്പനി നിബന്ധനകൾ കർശനമാക്കിയതോടെയാണ് യാത്രക്കാർ നിബന്ധനകൾ പാലിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കി ഇന്ത്യൻ എംബസി അറിയിപ്പ് നൽകിയത്. വിസിറ്റ് വിസയിലെത്തുന്ന യാത്രക്കാർ പാലിക്കേണ്ട മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കി ഗൾഫ് എയർ കഴിഞ്ഞ ദിവസം ട്രാവൽ ഏജൻറുമാർക്ക് സർക്കുലർ അയച്ചു.

നിബന്ധനകൾ പാലിക്കാതെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ നൂറിലധികം യാത്രക്കാരെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചിരുന്നു. സമീപകാലത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നിബന്ധനകൾ നടപ്പിലാക്കുന്നത് കർശനമാക്കിയത്. ബഹ്റൈനിൽ ഉപയോഗിക്കാൻ കഴിയുന്ന അംഗീകൃത ക്രെഡിറ്റ് കാർഡ് ഉണ്ടാവുകയോ അല്ലെങ്കിൽ താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിനാറോളം വീതം കൈവശമുണ്ടാകുകയോ ചെയ്യണമെന്നതാണു പ്രധാന നിബന്ധന. ഇതിനുപുറമേ, ഹോട്ടൽ ബുക്കിങ് കൺഫർമേഷൻ അല്ലെങ്കിൽ ബഹ്റൈനിലെ സ്പോൺസറുടെ താമസ സ്ഥലത്തിൻെറ ഇലക്ട്രിസിറ്റി ബിൽ, വാടകക്കരാർ രേഖ കവറിങ് ലെറ്റർ, സി.പി.ആർ റീഡർ കോപ്പി എന്നിവ സഹിതം വേണം. റിട്ടേൺ ടിക്കറ്റ് എടുത്തിരിക്കണം എന്നതാണു സന്ദർശക വിസയിലെത്തുന്നവർ നിർബന്ധമായും പാലിക്കേണ്ട മറ്റൊരു നിബന്ധന. ഗൾഫ് എയറിൻേറതല്ല റിട്ടേൺ ടിക്കറ്റെങ്കിൽ ബഹ്റൈനിലെ എമിഗ്രേഷൻ പരിശോധനാ സമയത്ത് സാധുവായ ടിക്കറ്റ് നമ്പർ ഉണ്ടാകണമെന്നും നിബന്ധനയുണ്ട്.

TAGS :

Next Story