റിയാദ് മെട്രോ റെയിൽ പദ്ധതി പൂർത്തിയാകുന്നു; മൂന്ന് മാസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാം
റിയാദ് നഗരത്തിന്റെ മുക്കുമൂലകളും പ്രധാന കേന്ദ്രങ്ങളും ബന്ധിപ്പിക്കുന്ന വിശാലമായ റെയിൽവേ പദ്ധതിയാണ് പൂർത്തിയാകുന്നത്. റിയാദ് റോയൽ കമ്മീഷന് കീഴിലാണ് പദ്ധതി. ട്രാക്കുകൾ നൂറ് ശതമാനം പൂർത്തിയായി.
റിയാദ് മെട്രോ റെയിൽ പദ്ധതിയിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ ജനങ്ങൾക്ക് പ്രവേശനം നൽകും. പദ്ധതിയുടെ 92 ശതമാനം പ്രവൃത്തികളും പൂർത്തിയായതായി റിയാദ് റോയൽ കമ്മീഷൻ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ മെട്രോ പദ്ധതികളിലൊന്നാണിത്.
റിയാദ് നഗരത്തിന്റെ മുക്കുമൂലകളും പ്രധാന കേന്ദ്രങ്ങളും ബന്ധിപ്പിക്കുന്ന വിശാലമായ റെയിൽവേ പദ്ധതിയാണ് പൂർത്തിയാകുന്നത്. റിയാദ് റോയൽ കമ്മീഷന് കീഴിലാണ് പദ്ധതി. ട്രാക്കുകൾ നൂറ് ശതമാനം പൂർത്തിയായി. അനുബന്ധ സൗകര്യങ്ങളും ഒരുക്കി. ബാക്കിയുള്ളത് സ്റ്റേഷനുകളിലെ അവസാനഘട്ട ജോലികളാണ്. 80 ശതമാനമാണ് ഇവ പൂർത്തിയാക്കിയത്. രണ്ട് മാസത്തിനകം ഇതും പൂർത്തിയാക്കും. ആറ് ട്രാക്കുകൾ, 184 ട്രെയിനുകൾ, 84 സ്റ്റേഷനുകൾ, 350 കി.മീ റെയിൽ പാത. ഇതാണ് മെട്രോയുടെ ചുരുക്കം. സ്റ്റേഷനുകളിലേക്ക് ജനങ്ങളെ ബന്ധിപ്പിക്കാൻ 1800 കി.മീ ദൈർഘ്യത്തിൽ കണക്ഷൻ ബസ് സർവീസും ഉണ്ടാകും. നഗരം വികസിപ്പിക്കുക, ട്രാഫിക് എളുപ്പമാക്കുക, കാർബൺ ബഹിർഗമനം കുറക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
Adjust Story Font
16