എണ്ണ വില സ്ഥിരതക്കായി ഉത്പാദക രാഷ്ട്രങ്ങള്‍ സഹകരിച്ചു പ്രവർത്തിക്കണമെന്ന് സൗദിയും ഒമാനും
എണ്ണ വിതരണ നിയന്ത്രണക്കാര്യത്തിൽ ഒപെക് രാജ്യങ്ങളിൽ തീരുമാനം വൈകുകയാണ്. വിതരണ നിയന്ത്രണം തുടരുന്ന കാര്യത്തിൽ ജിസിസി രാജ്യങ്ങൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.
എണ്ണവിലയിൽ സ്ഥിരതക്കായി ഉത്പാദക രാഷ്ട്രങ്ങള്‍ കൂട്ടായും സഹകരിച്ചു പ്രവർത്തിക്കണമെന്ന് സൗദിയും ഒമാനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സൗദിയിലെത്തിയ ഒമാൻ ഭരണാധികാരിയുമായുള്ള ചർച്ചക്ക് ശേഷമായിരുന്നു ഇരുരാജ്യങ്ങളുടേയും പ്രസ്താവന. എണ്ണ വിതരണ നിയന്ത്രണക്കാര്യത്തിൽ തീരുമാനം വൈകുന്നതിനിടെയാണ് ഇരു രാജ്യങ്ങളുടെയും പ്രസ്താവന. സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി സൗദിയിൽ നിന്നും മടങ്ങി.
എണ്ണ വിതരണ നിയന്ത്രണക്കാര്യത്തിൽ ഒപെക് രാജ്യങ്ങളിൽ തീരുമാനം വൈകുകയാണ്. വിതരണ നിയന്ത്രണം തുടരുന്ന കാര്യത്തിൽ ജിസിസി രാജ്യങ്ങൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.
ഇതിനിടയിലാണ് സൗദിയിലെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്‍റെയും സൗദി ഭരണകൂടത്തിന്‍റെയും സംയുക്ത പ്രസ്താവന. എണ്ണവില ഇടിഞ്ഞതോടെ ഗുരുതമായി സാമ്പത്തിക മേഖലയിൽ പ്രത്യാഘാതമുണ്ടായ രാജ്യം കൂടിയാണ് ഒമാൻ.യുഎഇയും സൗദിയും എണ്ണ വിതരണ വിഷയത്തിൽ രണ്ടു തട്ടിലാണ്.ഇതിൽ സമവായം കൂടി ഒമാൻ ലക്ഷ്യം വെക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
യെമൻ യുദ്ധം അവസാനിപ്പിക്കുന്ന വിഷയത്തിൽ മധ്യസ്ഥ ശ്രമം ഒമാൻ വേഗത്തിലാക്കുമെന്നാണ് സൂചന. സൽമാൻ രാജാവ്, സൗദി കിരീടാവകാശി എന്നിവരുമായും ഒമാൻ ഭരണാധികാരി വിവിധ വിഷയങ്ങളിൽ ധാരണയിലെത്തിയിട്ടുണ്ട്. സൗദിയിൽ നിന്നും ഒമാനിലേക്കുള്ള ഹൈവേ ചരക്കുനീക്കത്തിനും ഗുണകരമാകുന്ന വിധം മാറ്റും. ഒപ്പം ഇരു രാജ്യങ്ങളും സാമ്പത്തിക സഹകരണവും വ്യാപാരവും ഊഷ്മളമാക്കാനും തീരുമാനിച്ചു. രണ്ടു ദിന സന്ദർശനം പൂർത്തിയാക്കിയ ഒമാൻ ഭരണാധികാരിയെ സൗദി കിരിടാവകാശി നിയോം വിമാനത്താവളത്തിൽ നിന്ന് യാത്രയയപ്പ് നൽകി.
Adjust Story Font
16