Quantcast

സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം വർധിക്കുന്നു

ആക്ടീവ് കേസുകളിലും വർധന. മരണവും ഗുരുതരാവസ്ഥയും കുറഞ്ഞു

MediaOne Logo

Web Desk

  • Published:

    17 Jun 2021 6:19 PM GMT

സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം വർധിക്കുന്നു
X

സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വർധിച്ചുവരുന്ന ആക്ടീവ് കേസുകളുടെ എണ്ണത്തിൽ ഇന്ന് വീണ്ടും പ്രകടമായ വർധന രേഖപ്പെടുത്തി 10,879ലെത്തി. അതേസമയം അത്യാസന്ന നിലയിലുള്ളവരുടെ എണ്ണവും മരണസംഖ്യയും കുറഞ്ഞുവരികയാണ്.

ഇന്ന് 95,000ത്തോളം സാമ്പിളുകൾ പരിശോധിച്ചപ്പോൾ 1,309 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.38 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 1,022 പേർക്കാണ് രോഗം ഭേദമായത്. 14 പേരുടെ മരണവും സ്ഥിരീകരിച്ചു. ജിദ്ദയിലും ദമ്മാമിലും ഓരോ മലയാളികളും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 4,70,723 പേർക്ക് കോവിഡ് ബാധിച്ചു. ഇതിൽ 4,52,209 പേർക്ക് ഭേദമായി. 14 പേർ മരിച്ചു.

രാജ്യത്തിന്റെ ചില മേഖലകളിൽ അറുപത് വയസ്സിന് മുകളിലുള്ള 98 ശതമാനം പേരും വാക്സിൻ വിതരണത്തിലൂടെ രോഗ പ്രതിരോധശേഷി ആർജ്ജിച്ചിട്ടുണ്ട്. ത്വാഇഫിലും കിഴക്കൻ പ്രവശ്യയിലും 80 ശതമാനം, റിയാദിൽ 83 ശതമാനം, ബിഷ 86 ശതമാനം, ഖുറയാത്തിലും അൽഹസയിലും 93 ശതമാനം, ഹഫർ അൽ ബാത്തിൻ 98 ശതമാനം എന്നിങ്ങനെയാണ് 60 വയസ്സിന് മുകളിലുള്ളവരിൽ വാക്സിൻ വിതരണം പൂർത്തിയാക്കിയത്. രാജ്യത്തൊട്ടാകെ ഇതുവരെ ഒരു കോടി 63 ലക്ഷത്തോളം ഡോസ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story