Quantcast

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ

അബ്ഷർ പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈനായി ലൈസൻസ് പുതുക്കാവുന്നതാണ്

MediaOne Logo

Web Desk

  • Published:

    21 Nov 2024 2:59 PM GMT

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ
X

റിയാദ്: സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ പിഴ ഒടുക്കേണ്ടി വരും. നൂറു റിയാലായിരിക്കും പിഴ ഈടാക്കുക. സൗദി ട്രാഫിക്ഡയറക്ടറേറ്റാണ് ഇക്കാര്യമറിയിച്ചത്. കാലാവധി അവസാനിച്ച ലൈസൻസുകൾ പുതുക്കാൻ 60 ദിവസം സമയം അനുവദിക്കും. ഈ സമയപരിധിയിൽ പുതുക്കുന്നതിൽ പരാജയപ്പെട്ടാലാണ് 100 റിയാൽ പിഴ ഈടാക്കുക.

ഒരു വർഷവും ഒരു ദിവസവും കഴിഞ്ഞും ലൈസൻസ് പുതുക്കിയില്ലെങ്കിൽ പിഴ ഇരട്ടിയാകും. അബ്ഷർ പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈനായി ലൈസൻസ് പുതുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സൗദി മൂറൂർ വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. പിഴ ഒഴിവാക്കാൻ കൃത്യസമയത്ത് ലൈസൻസുകൾ പുതുക്കിയെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

TAGS :

Next Story