Quantcast

മക്കയിലെ അൽ ലീത്തിൽ 1200 വർഷം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി

ചൈനയുമായുള്ള വ്യാപാര ബന്ധം തെളിയിക്കുന്ന വസ്തുക്കളും കണ്ടെടുത്തു

MediaOne Logo

Web Desk

  • Published:

    20 March 2025 4:44 PM

മക്കയിലെ അൽ ലീത്തിൽ 1200 വർഷം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി
X

മക്ക പ്രവിശ്യയിലെ അൽ ലീത്തിൽ 1200 വർഷം പഴക്കമുള്ള നഗരം കണ്ടെത്തി. അൽ ലീത്ത് ഗവർണറേറ്റിലെ അൽ-സരീൻ എന്ന പ്രദേശത്താണ് പുരാതന നഗരം കണ്ടെത്തിയത്. മൺപാത്രങ്ങൾ, കൽപ്പാത്രങ്ങൾ, അലങ്കാര ഉപകരണങ്ങൾ, ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ സ്വർണ്ണ ദിനാർ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് പോർസലൈനും കണ്ടെത്തിയവയിൽ പെടുന്നു. ഇത് ചൈനയുമായുള്ള അക്കാലത്തെ വ്യാപാര ബന്ധത്തിന് അടിവരയിടുന്നതാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഹിജ്റ രണ്ടാം നൂറ്റാണ്ട് മുതൽ അൽ സരീൻ പ്രധാന തുറമുഖനഗരമായിരുന്നു. കടലോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചരക്കു പാതയിലെ പ്രധാന കേന്ദ്രമായിരുന്നു ഇവിടം. ഇത് പുരാവസ്തു ഗവേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. കെട്ടിട പാറ്റേണുകൾ, നഗരത്തിന്റെ ലേഔട്ട് എന്നിവ വഴി മറ്റു നഗരങ്ങളുമായുള്ള ബന്ധം വിശകലനം ചെയ്യാനാവും. ചൈനയുടെ നാഷണൽ കൾച്ചറൽ ഹെറിറ്റേജ് അതോറിറ്റിയുമായി സഹകരിച്ച്, ഹെറിറ്റേജ് കമ്മീഷന്റെതാണ് പര്യവേഷണ പദ്ധതി.

TAGS :

Next Story