Quantcast

ചരക്കു നീക്ക മേഖലയിൽ കുതിച്ചുചാട്ടം: സൗദിയിൽ 1211 സംരംഭങ്ങൾക്ക് ലൈസൻസ്

പ്രതിമാസം ശരാശരി 85 കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ വീതം അനുവദിച്ചു

MediaOne Logo

Web Desk

  • Published:

    18 Aug 2022 6:56 PM GMT

ചരക്കു നീക്ക മേഖലയിൽ കുതിച്ചുചാട്ടം: സൗദിയിൽ 1211 സംരംഭങ്ങൾക്ക് ലൈസൻസ്
X

സൗദി അറേബ്യയിൽ ഗതാഗത ചരക്കു നീക്ക മേഖലയിലെ സംരംഭങ്ങളിൽ വർധനവ്. ഈ മേഖലയിൽ ഇതിനകം 1211 സംരംഭങ്ങൾക്ക് ലൈസൻസ് അനുവദിച്ചതായി വാണിജ്യ മന്ത്രലയം അറിയിച്ചു. ഗതാഗത, ചരക്കു നീക്ക മേഖലയിലാണ് ഇത്രയും കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ അനുവദിച്ചതെന്ന് സൗദി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഈ വർഷാദ്യം മുതൽ ഇതുവരെ ഈ മേഖലയിൽ 514 കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ അനുവദിച്ചതായും മന്ത്രാലയം അറിയിച്ചു.

പ്രതിമാസം ശരാശരി 85 കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ വീതം അനുവദിച്ചു. ലോജിസ്റ്റിക് സേവന മേഖലയിൽ ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ലൈസൻസ് നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും ബിസിനസ് വേഗത വര്ധിപ്പിക്കുന്നതിനും മന്ത്രാലയങ്ങൾ ചേർന്ന് നടപടികൾ സുതാര്യമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ പരിഷ്‌കാരണ നടപടികളുടെ ഫലമായി രാജ്യത്ത് ലോജിസ്റ്റിക് മേഖല വൻ കതിച്ചുചാട്ടം നടത്തിയതായാണ് കണക്കുകൾ വ്യകതമാക്കുന്നത്.


1211 enterprises in Saudi have permission to move goods

TAGS :

Next Story