Quantcast

സൗദിയിൽ 13,040 പുതിയ പൈതൃക സ്മാരകങ്ങൾ

രജിസ്റ്റർ ചെയ്ത സൈറ്റുകളുടെ എണ്ണം 17,495 ആയി

MediaOne Logo

Web Desk

  • Published:

    17 Dec 2024 3:19 PM GMT

13,040 new heritage monuments in Saudi
X

ജിദ്ദ: സൗദിയിലെ വിവിധ ഇടങ്ങളിലായി 13,040 കേന്ദ്രങ്ങൾ നഗര പൈതൃക പട്ടികയിലേക്ക് ചേർത്തു. സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് നടപടി. ഇതോടെ സൗദിയിൽ രേഖപ്പെടുത്തിയ പൈതൃക കേന്ദ്രങ്ങളുടെ എണ്ണം 17,495 ആയി.

പുതുതായി രേഖപ്പെടുത്തിയവ ഉൾപ്പടെ 3,273 ഉം മദീന മേഖലയിലാണ്. റിയാദ് മേഖലയിൽ 1,950 ഉം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അൽ ബഹ മേഖലയിൽ 1,531 ഉം ഹായിൽ മേഖല യിൽ 1,525 ഉം ഖസീം മേഖലയിൽ 1,400 ഉം മക്ക മേഖലയിൽ 571 സൈറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനായി പ്രത്യേകം കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു.

നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് പുതിയ രജിസ്‌ട്രേഷനുകൾ. പൈതൃക സ്ഥലങ്ങളുടെ നടത്തിപ്പും സംരക്ഷണവും വർധിപ്പിക്കാനും സാംസ്‌കാരിക പൈതൃകമെന്ന നിലയിൽ അവയുടെ തുടർച്ച ഉറപ്പാക്കാനും രജിസ്‌ട്രേഷനിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നുണ്ട്. പൈതൃക സ്ഥലങ്ങൾ കണ്ടെത്താനും സംരക്ഷിക്കാനുമായി പൊതുജനങ്ങളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും.

TAGS :

Next Story