സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; 189 പേർ പിടിയിൽ
ഇവരിൽ നിന്ന് 22 ടണിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു
ജിദ്ദ: സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം അതിർത്തി സേന പരാജയപ്പെടുത്തി. കരാതിർത്തി വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ 189 പേർ പിടിയിലായി. ഇവരിൽ നിന്ന് 22 ടണിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു.
നജ്‌റാൻ, ജിസാൻ, അസിർ, തബൂക്ക് മേഖലകളിലെ അതിർത്തി സേനയുടെ ലാൻഡ് പട്രോളിങ്ങിനിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. 21 ടണിലധികം കാത്ത് ചെടികളും ഒരു ടൺ ഹാഷിഷുമാണ് ഇവരിൽ നിന്ന് പിടികൂടിയത്.
ജനുവരി 29 മുതൽ 11 ഫെബ്രുവരി വരെയുള്ള 14 ദിവസത്തിനിടെയാണ് ഇവ പിടികൂടിയത്. ഈ കാലയളവിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 189 പ്രതികളെ അറസ്റ്റ് ചെയ്തതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡിന്റെ ഔദ്യോഗിക വക്താവ് കേണൽ മിസ്ഫർ അൽ-ഖുറൈനി പറഞ്ഞു.
പിടിയിലായവരിൽ 144 പേർ യെമൻ പൗരന്മാരാണ്. കൂടാതെ 23 എത്യോപ്യൻ പൗരന്മാരും ഒരു സോമാലിയൻ പൗരനും, ഒരു പാകിസ്താൻ പൗരനും പിടിയിയാലിട്ടുണ്ട്. ഇത് കൂടാതെ 20 സൗദി പൗരന്മാരും മയക്കുമരുന്ന് കടത്തിനിടെ പിടിയിലായതായി അധികൃതർ അറിയിച്ചു.
Adjust Story Font
16