Quantcast

സാമ്പത്തിക പ്രതിസന്ധിയിലായ പാക്സിതാന് സൗദിയുടെ 200 കോടി ഡോളർ സഹായം

ഐഎംഎഫിൽ നിന്നും പാക്സിതാന് സഹായ സാധ്യത

MediaOne Logo

Web Desk

  • Published:

    11 July 2023 7:22 PM

Saudi financial support to Pakistan
X

സൗദി അറേബ്യയിൽ നിന്ന് ഇരുന്നൂറ് കോടി ഡോളർ സാമ്പത്തിക സഹായം ലഭിച്ചതായി പാക് ധനമന്ത്രി ഇഷാഖ് ദാർ. സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്താന് അന്താരാഷ്ട്ര നാണയ നിധിയുടെ സഹായത്തിന് ശരാശരി സാമ്പത്തിക ഭദ്രത ആവശ്യമായിരുന്നു. സൗദി സഹായം ലഭ്യമായതോടെ പാകിസ്താന് ഐഎംഎഫിന്റെ സഹായത്തിന് വഴിയൊരുങ്ങുകയാണ്.

3 ബില്യൺ ഡോളർ സഹായത്തിനാണ് ഐഎംഎഫിൽ പാകിസ്താൻ സമീപിച്ചിരുന്നത്. കടബാധ്യത പെരുകിയ സാഹചര്യം പാകിസ്താന് ഐംഎഫ് സഹായം ലഭിക്കാൻ വിലങ്ങായി. ഇതോടെയാണ് സൗദിയുടെ സഹായം അഭ്യർഥിക്കുന്നത്.

പാക്സിതാൻ സെൻട്രൽ ബാങ്കിലാണ് സൗദി അറേബ്യ 200 കോടി ഡോളർ നിക്ഷേപിച്ചത്. നാളെ നടക്കുന്ന ഐഎംഎഫ് യോഗം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പാക്സിതാന് സൗദി സഹായം വാഗ്ദാനം ചെയ്തത്. എന്നാൽ ഐഎംഎഫ് സഹായം ഉറപ്പാക്കാനായി സൗദി കാത്തു നിന്നു.

നാളത്തെ ഐഎംഫ് ബോർഡ് യോഗം വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് ഉറപ്പായതോടെ സൗദി പണം നിക്ഷേപിച്ചു. സൗദിയുടെ സഹായത്തോടെ ഐഎംഎഫിൽ നിന്നും നൂറ് കോടി ഡോളറിന് മുകളിൽ വായ്പ ലഭിക്കും. ഇതിനാൽ കൂടുതൽ ഉഭയകക്ഷി ചർച്ചകൾക്കും വിവിധ രാജ്യങ്ങളുടെ സഹായത്തിനും വഴി തുറക്കുമെന്ന് പാക് ധനമന്ത്രി ഇഷാഖ് ദാർ പ്രത്യാശിച്ചു.

ഇതുവഴി ഈ മാസം അവസാനത്തോടെ വിദേശനാണ്യ കരുതൽ ശേഖരം 15 ബില്യൺ ഡോളറായി ഉയരുമെന്നാണ് പാകിസ്താന്റെ പ്രതീക്ഷ. സൗദിയുമായി സഖ്യത്തിലുള്ള പാകിസ്താന് നേരത്തെയും സഹായങ്ങൾ ലഭ്യമാക്കിയിരുന്നു.

TAGS :

Next Story