Quantcast

2030വേൾഡ് എക്‌സ്‌പോ; ആതിഥേയത്വം വഹിക്കാൻ സൗദിയുടെ ശ്രമം

2030ലെ വേൾഡ് എക്സ്പോ റിയാദിൽ നടത്തുന്നതിനുള്ള സൗദിയുടെ ഫയൽ കഴിഞ്ഞ ജൂണിൽ ഔദ്യോഗികമായി സമർപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    10 Nov 2023 7:39 PM GMT

2030 World Expo; Saudi bid to host
X

2030 ലെ വേൾഡ് എക്സ്പോ റിയാദിൽ നടത്താനായി സൗദി അറേബ്യ ശ്രമിച്ച് വരികയാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. വേൾഡ് എക്സ്പോയുടെ ചരിത്രത്തിൽ തന്നെ അഭൂതപൂർവമായ പതിപ്പായിരിക്കും റിയാദിൽ ഒരുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദിൽ നടക്കുന്ന സൗദി-ആഫ്രിക്കൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി.

മാനവികതയുടെ മികച്ച ഭാവിക്കായി വേൾഡ് എക്സോപോയുടെ ചരിത്രത്തിലെ തന്നെ അഭൂതപൂർവമായ പതിപ്പിനായിരിക്കും സൗദി ആതിഥേയത്വം വഹിക്കുകയെന്ന് കിരീടാവകാശി പറഞ്ഞു. ഭൂഖണ്ഡത്തിൻ്റെ പ്രധാന പങ്കും മനുഷ്യവിഭവശേഷിയും ഉറപ്പാക്കുന്നതിനായി ആഫ്രിക്കൻ രാജ്യങ്ങളുടെ പങ്കാളിത്തമാണ് സൗദിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദിൽ നടക്കുന്ന സൗദി-ആഫ്രിക്കൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2030ലെ വേൾഡ് എക്സ്പോ റിയാദിൽ നടത്തുന്നതിനുള്ള സൗദിയുടെ ഫയൽ കഴിഞ്ഞ ജൂണിൽ ഔദ്യോഗികമായി സമർപ്പിച്ചിരുന്നു. കൂടാതെ 7.8 ബില്യണ് ഡോളർ ഇതിനായി അനുവദിക്കുകയും ചെയ്തു. മാത്രവുമല്ല പാരീസിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കുകയും ചെയ്തിരുന്നു. സൗദിയുടെ അപേക്ഷ പരിഗണിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ പ്രത്യേക കമ്മറ്റി സൗദിയിലെത്തി പരിശോധനയും പൂർത്തിയാക്കി.

സൗദിക്ക് പുറമെ ദക്ഷിണ കൊറിയ, ഇറ്റലി, ഉക്രൈൻ, എന്നീ രാജ്യങ്ങളും വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനായി ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ മാസം അവസാനം നടക്കുന്ന 173-ാമത് ജനറൽ അസംബ്ലിയിൽ അംഗ രാജ്യങ്ങൾ രഹസ്യ ബാലറ്റിലൂടെയാണ് ആതിഥേയ രാജ്യത്തെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെട്ടാൽ 2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെ റിയാദിൽ വെച്ച് എക്സ്പോ നടത്താനാണ് സൗദിയുടെ തീരുമാനം.

TAGS :

Next Story