സൗദിയിൽ ആർട്ടിഫിഷ്വൽ ഇന്റലിജൻസ് മേഖലയിൽ ജോലി ചെയ്യുന്നത് 21000 സ്വദേശികൾ
46000 പ്രഫഷനുകൾക്ക് ഈ മേഖലയിൽ പരിശീലനം നൽകി വരുന്നതായും അതോറിറ്റി
ദമ്മാം: സൗദിയിൽ ആർട്ടിഫിഷ്വൽ ഇന്റലിജൻസ് മേഖലയിൽ 21000 സ്വദേശികൾ ജോലി ചെയ്യുന്നതായി വെളിപ്പെടുത്തൽ. സൗദി അതോറിറ്റി ഫോർ ഡാറ്റാ ആന്റ് ആർട്ടിഫിഷ്വൽ ഇന്റലിജൻസ് അക്കാദമി സാദായയാണ് വിവരങ്ങൾ പുറത്ത്‌വിട്ടത്. 46000 പ്രഫഷനുകൾക്ക് ഈ മേഖലയിൽ പരിശീലനം നൽകി വരുന്നതായും അതോറിറ്റി വ്യക്തമാക്കി. ആർട്ടിഫിഷ്വൽ ഇന്റലിജൻസ് തൊഴിലില്ലായ്മ വർധിപ്പിക്കുമെന്ന പ്രചരണങ്ങൾക്കിടെയാണ് അതോറിറ്റിയുടെ വെളിപ്പെടുത്തൽ.
കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് ഇത്രയും പേർക്ക് തൊഴിൽ ലഭ്യമാക്കിയത്. ഇത് കൂടുതൽ പേർക്ക് വരും നാളുകളിൽ ജോലി സാധ്യത വർധിപ്പിക്കും. ലോകോത്തര സാങ്കേതിക വിദ്യകളുമായും, കമ്പ്യൂട്ടർ നിർമ്മാണ കമ്പനികളുമായി സഹകരിച്ചാണ് പരിശീലനം. ഇതിനായി സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ സാദായ നിരവധി എ.ഐ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16