287 പ്രതിദിന കേസുകൾ ; കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കാനൊരുങ്ങി സൗദി
പള്ളികളിൽ ആരാധനക്കെത്തുന്നവർ മുൻകരുതൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജീവനക്കാർക്ക് ഇസ്‌ലാമിക കാര്യ മന്ത്രാലയം നിർദ്ദേശം നൽകി
പ്രതിദിന കോവിഡ് കേസ് 287 ലെത്തിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാനൊരുങ്ങി സൗദി അറേബ്യ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 116 പേരും റിയാദിലാണ്. പള്ളികളിൽ ആരാധനക്കെത്തുന്നവർ മുൻകരുതൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജീവനക്കാർക്ക് ഇസ്‌ലാമിക കാര്യ മന്ത്രാലയം നിർദ്ദേശം നൽകി. ഇതിനെ തുടർന്ന് പള്ളിയിലെത്തുന്നർ നിർബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും കൃത്യമായി അകലം പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു
പ്രധാനമായും റിയാദ്, ജിദ്ദ, മക്ക എന്നീ നഗരങ്ങളിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഡിസംബർ 18നാണ് കോവിഡ് കേസുകൾ നൂറു കവിഞ്ഞത്്. ജിദ്ദ, മക്ക എന്നീ നഗരങ്ങളിലും ഇന്ന് അമ്പതിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ആറ് ദിവസത്തിനിടെ ആയിരത്തിലധികം പേർക്ക് പുതിയതായി സൗദിയിൽ രോഗം സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ആരോഗ്യ മന്ത്രാലയം കർശന നിർദ്ദേശങ്ങളും നൽകി വരുന്നുണ്ട്.
Adjust Story Font
16