സൗദിയിൽ തംകീൻ പദ്ധതി വഴി 35,000 പേർക്ക് ജോലി ലഭ്യമാക്കിയെന്ന് മാനവവിഭവശേഷി മന്ത്രാലയം
സ്വദേശികളായ യുവതി യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും സംരഭകത്വങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് തംകീൻ.
റിയാദ്: സൗദിയിൽ സ്വദേശികളായ തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്തുന്നതിന് ആരംഭിച്ച തംകീൻ പദ്ധതി വഴി 35000 പേർക്ക് ജോലി ലഭ്യമാക്കിയതായി മാനവവിഭവശേഷി മന്ത്രാലയം. ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസത്തിനിടയിലാണ് ഇത്രയും പേർക്ക് ജോലി ലഭ്യമാക്കിയത്.
സ്വദേശികളായ യുവതി യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും സംരഭകത്വങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് തംകീൻ. പദ്ധതിക്ക് കീഴിൽ ഈ വർഷം ആദ്യ ആറുമാസങ്ങളിൽ 29000 പേർക്ക് തൊഴിൽ നേടികൊടുത്തതായും ആറായിരം സംരഭങ്ങളിലൂടെ ഗുണഭോക്താക്കളെ സൃഷ്ടിച്ചതായും മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ലക്ഷ്യമാക്കിയതിലും കൂടുതൽ പേരെ പദ്ധതിയുടെ ഭാഗമാക്കാൻ സാധിച്ചു. 27000 പേരെയാണ് ഇക്കാലയളവിൽ മന്ത്രാലയം ലക്ഷ്യമിട്ടിരുന്നത്. തൊഴിലന്വേഷകർക്ക് ആവശ്യമായ പരിശീനങ്ങളും മാർഗ്ഗനിർദേശങ്ങളും നൽകുക, സ്വകാര്യ മേഖലയുമായി സഹകരിച്ച് തൊഴിൽ നൈപുണ്യം ഉറപ്പ് വരുത്തുക, അംഗീകൃത തൊഴിൽ പ്ലാറ്റ് ഫോമുകളിൽ പങ്കാളിത്തം നൽകുക, ബിസിനസ് സംരഭകത്വങ്ങളെ ശാക്തീകരിക്കുക, ആരോഗ്യ മാനസിക സാമൂഹികമായ പുനരധിവാസം ഉറപ്പ് വരുത്തുക എന്നിവയാണ് പദ്ധതി വഴി നടപ്പിലാക്കി വരുന്നത്.
Adjust Story Font
16